2019 June 20 Thursday
കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല. ജനങ്ങളോട് നന്ദി ചെയ്യാത്തവര്‍ക്ക് അല്ലാഹുവിനോടും നന്ദിയുണ്ടാവുകയില്ല -മുഹമ്മദ് നബി(സ)

അധ്യാപകര്‍ക്ക് രുചിക്കൂട്ടുമായി വിദ്യാര്‍ഥികളുടെ ‘ചായപ്പീട്യ’

വടകര: പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് മൂല്യനിര്‍ണയ ക്യാംപിലെ നൂറോളം അധ്യാപകര്‍ക്ക് ആശ്വാസമായി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ‘ചായപ്പീട്യ’ ഒരുക്കി. വീടുകളിലൊരുക്കുന്ന രുചിക്കൂട്ടുകള്‍ നാവിന്‍തുമ്പിലെത്തിയപ്പോള്‍ അധ്യാപകര്‍ക്കും സന്തോഷം.
സ്‌കൂളിലെ ഒന്നാം വര്‍ഷ എന്‍.എസ്.എസ് വളണ്ടിയര്‍മാരാണ് പ്രോഗ്രാം ഓഫിസര്‍ അബ്ദുല്‍ സമീറിന്റെ നേതൃത്വത്തില്‍ ‘ചായപ്പീട്യ’ എന്ന ആശയം പ്രാവര്‍ത്തികമാക്കിയത്.
‘പൊരേന്ന്ണ്ടാക്യ ചായേം കൂട്ടലും’ എന്ന ബോര്‍ഡ് സ്ഥാപിച്ചാണ് ചായക്കട നടത്തിയത്. ചായക്കട വളരെ ഉപകാരപ്രദമായെന്നും കൗതുകമുണര്‍ത്തുന്നതുമാണെന്നും അധ്യാപകര്‍ പറഞ്ഞു. കടയില്‍ നിന്ന് ലഭിച്ച വരുമാനം പെരിഞ്ചോലമലയില്‍ എന്‍.എസ്.എസ് നടപ്പാക്കുന്ന ഭവന പദ്ധതിയില്‍ സ്‌കൂള്‍ യൂനിറ്റ് നല്‍കുന്ന വിഹിതത്തില്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. രാഗേന്ദു, നജ ഫാത്തിമ, ഫാത്തിമ സഹല, മുഹമ്മദ് റിസാല്‍, തേജസ് എന്നിവര്‍ നേതൃത്വം നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.