2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

അധ്യാപകരെ തെരഞ്ഞെടുക്കും

കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴില്‍ തിരുവനന്തപുരത്ത് തൈക്കാട് പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം പഞ്ചാബിലുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ടീച്ചര്‍മാരെ തെരഞ്ഞെടുക്കുന്നു.
സൗജന്യതാമസവും ആഹാരവും നല്‍കും. അസിസ്റ്റന്റ് ടീച്ചര്‍മാര്‍ക്ക് മാസം 15000 രൂപയും ടീച്ചര്‍മാര്‍ക്ക് 20000 രൂപയുമാണ് വേതനം. ഐ.ടി.സി അല്ലെങ്കില്‍ ബി.എഡ് ആണ് യോഗ്യത. ഇംഗ്ലീഷ് പരിജ്ഞാനം അഭികാമ്യം. 36 വയസ്സില്‍ താഴെ പ്രായം. വനിതകള്‍ക്ക് മുന്‍ഗണന.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇന്ന് (ജൂണ്‍ 29) രാവിലെ 11 ന് തൈക്കാടുള്ള ഓഫീസില്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം അഭിമുഖത്തിനെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2332113.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.