2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

അധ്യാപകന്‍ തലയില്‍ ഡസ്റ്ററുകൊണ്ടടിച്ചു; വിദ്യാര്‍ഥിക്ക് അടിയന്തര ശസ്ത്രക്രിയ

ഹൈദരാബാദ്: അധ്യാപകന്‍ തലയില്‍ ഡസ്റ്ററുകൊണ്ടടിച്ച പത്താം ക്ലാസ് വിദ്യാര്‍ഥിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഫൈനടക്കാത്തതിനാണ് രാജധാനി സ്‌കൂളിലെ വിദ്യാര്‍ഥിയായ സുരേഷ് കുമാറിനെ അധ്യാപകന്‍ ഡസ്റ്ററുകൊണ്ട് അടിച്ചത്. അടിയേറ്റ ഉടനെ വിദ്യാര്‍ഥി ബോധരഹിതനായി വീണു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തലയില്‍ രക്തം കട്ട പിടിച്ചിട്ടുണ്ടെന്നും ഉടനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.

മൂന്ന് ദിവസമായി സ്‌കൂളില്‍ വരാതിരുന്ന സുരേഷിനോട് 100 രൂപ ഫൈന്‍ അടയ്ക്കാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നല്‍കാത്തതില്‍ കോപാകുലനായ അധ്യാപകന്‍ സുരേഷിന്റെ തലയില്‍ ഡസ്റ്റര്‍ കൊണ്ട് അടിക്കുകയായിരുന്നു.

സംഭവത്തില്‍ അധ്യാപകനെ പൊലിസ് ചോദ്യം ചെയ്തു. അധ്യാപകനെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്നാണ് സാമൂഹ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News