2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

അധ്യാപകന്റെ പെരുമാറ്റ ചട്ടലംഘനം; തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടിസ് അയച്ചു

ഈരാറ്റുപേട്ട: പൂഞ്ഞാര്‍ പഞ്ചായത്ത് എല്‍.ഡി.എഫ് കണ്‍വന്‍ഷനില്‍ അധ്യക്ഷത വഹിച്ച സ്‌കൂള്‍ അധ്യാപകനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം ആവശ്യപ്പെട്ട് നോട്ടിസ് നല്‍കി.
പൂഞ്ഞാറിലെ ഒരു എയ്ഡഡ് സ്‌കൂള്‍ അധ്യാപകാനായ പി.എസ് അജയനാണ് മാതൃകാ പെരുമാറ്റചട്ട ജില്ലാ നോഡല്‍ ഓഫിസര്‍ നോട്ടീസ് നല്‍കിയത്. പെരുമാറ്റ ചട്ടം നിലവില്‍ വന്നതിനുശേഷം അധ്യാപകനായ പി.എസ് അജയന്‍ എല്‍.ഡി.എഫ് തെരഞ്ഞെടുുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തതായും വോട്ട് അഭ്യര്‍ഥിക്കുന്നതായും സംബന്ധിച്ച് ഫോട്ടോ സഹിതമുള്ള പരാതിയെ തുടര്‍ന്നാണ് നടപടി.
പ്രാഥമിക പരിശോധനയില്‍ പെരുമാറ്റ ചട്ട ലംഘനം നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നു നോട്ടിസില്‍ പറയുന്നു.
പെരുമാറ്റ ചട്ട ലംഘനം നടത്തിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.
എന്നാല്‍ താന്‍ പെരുമാറ്റ ചട്ടം ലംഘിച്ചിട്ടില്ലെന്നും പരാതി അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതമാണെന്നും അധ്യാപകന്‍ പറയുന്നു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും പ്രചാരണം നടത്തുന്നതിനും നിയമപരമായി വിലക്കുകളില്ല. സി.പി.ഐ പൂഞ്ഞാര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും എല്‍.ഡി.എഫ് പൂഞ്ഞാര്‍ പഞ്ചായത്ത് ചെയര്‍മാനുമാണ് അജയന്‍.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News