2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

അധ്യാപകനെ മര്‍ദിച്ചവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന്

മുട്ടില്‍: ഡബ്ല്യു.എം.ഒ കോളജ് അറബിക് വിഭാഗം അധ്യാപകനായ ആസിലിനെ മര്‍ദിച്ചവര്‍ക്കെതിരേ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് ഡബ്ല്യു.എം.ഒ കോളജ് അറബിക് അലുംനി അസോസിയേഷന്‍ ആവശ്യപ്പെട്ടു.
കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ് നടന്ന ദിവസം കോളജിനു പുറത്തുള്ള ഒരു വിഭാഗം ആളുകളുടെ നേതൃത്വത്തില്‍ കോളജിലെ വാതിലുകള്‍ അടിച്ചുതകര്‍ത്ത് അകത്തെത്തിയ ശേഷമാണ് അധ്യാപകനെ ക്രൂരമായി മര്‍ദിച്ചത്. ഇതില്‍ പ്രതിഷേധിച്ചു ദേശീയ അധ്യാപക ദിനത്തില്‍ കോളജിലെ അധ്യാപകര്‍ കോളജ് ഗേറ്റിനു മുന്‍പില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. കോളജ് അലുംനി അസോസിയേഷന്‍ പ്രസിഡന്റ് ഷമീര്‍ പാറമ്മല്‍ യോഗം ഉദ്ഘാടനം ചെയ്തു. കോളജ് അറബിക് അലുംനി അസോസിയേഷന്‍ പ്രസിഡന്റ് ശംസുദ്ധീന്‍ കാക്കവയല്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി നസീര്‍ ഗസാലി, ട്രഷറര്‍ ഖാലിദ് ചെന്നലോട്, ഭാരവാഹികളായ യൂസഫ് വി.പി, സുലൈഖ, നൗഫല്‍ വാകേരി, കെ.എ ഹാരിസ്, ഹഫ്‌സ, ഖാദര്‍ റഹ്മാനി സംബന്ധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.