2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

അധികാരത്തിലെത്തിയാല്‍ പഞ്ചാബ് ലഹരിമുക്തമാക്കും: കെജ്്‌രിവാള്‍

ജലന്ധര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറിയാല്‍ പഞ്ചാബിനെ ഒരു മാസത്തിനുള്ളില്‍ ലഹരി മുക്ത സംസ്ഥാനമാക്കി മാറ്റുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്്‌രിവാള്‍.തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പഞ്ചാബില്‍ വിവിധ റാലികളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെജ്്‌രിവാള്‍.
മയക്കുമരുന്നിന്റെ കേന്ദ്രമായി പഞ്ചാബ് മാറുകയാണ്. ഇത് സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാവുകയാണ്. ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ടായാല്‍ പഞ്ചാബിനെ ലഹരി മുക്തമാക്കുകയെന്നതായിരിക്കും സര്‍ക്കാറിന്റെ ലക്ഷ്യം. സംസ്ഥാനത്തെ 40 ലക്ഷത്തോളം യുവാക്കള്‍ മയക്കുമരുന്ന് സംഘങ്ങളില്‍ കണ്ണികളാണ്. ആപ് അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തേക്ക് മയക്കുമരുന്ന് എത്തിക്കുന്ന കണ്ണികളുടെ വേരറുക്കും. മയക്കുമരുന്നിന്റെ പിടിയിലായ യുവാക്കളെ പുനരധിവസിപ്പിക്കാനും അവര്‍ക്ക് തൊഴില്‍ നല്‍കാനും ആപ് സര്‍ക്കാര്‍ പദ്ധതി തയാറാക്കുമെന്നും കെജ്്‌രിവാള്‍ അറിയിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News