2019 April 20 Saturday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

അധികാരം റദ്ദാക്കല്‍: സുപ്രിം കോടതിയെ സമീപിക്കുമെന്ന് രാജപക്‌സെ

കൊളംബോ: ശ്രീലങ്കയില്‍ പ്രധാനമന്ത്രിയുടെയും മന്ത്രിസഭയുടെയും അധികാരം റദ്ദാക്കിയുള്ള കോടതി ഉത്തരവിനെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്നു മഹിന്ദ രാജപക്‌സെ. കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കാന്‍ കോടതിയില്‍ ആവശ്യപ്പെടും.
ഭരണഘടാനാ വിഷയങ്ങളില്‍ അപ്പീല്‍ കോടതി പുറപ്പെടുവിച്ച ഉത്തരവ് അംഗീകരിക്കില്ല. ഇത്തരം വിഷയങ്ങള്‍ തീരുമാനിക്കേണ്ടതു സുപ്രിം കോടതിയാണെന്നും രാജപക്‌സെ ട്വീറ്റ് ചെയ്തു. മഹിന്ദ രാജപക്‌സെ അധികാരത്തില്‍ തുടരുന്നതു ഗുരുതരമായ അപകടങ്ങള്‍ക്കു കാരണമാകുമെന്നും രാജ്യത്തു വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും കഴിഞ്ഞ ദിവസം അപ്പീല്‍ കോടതി ജഡ്ജി അര്‍ജുന ഒബിസേകരി പറഞ്ഞിരുന്നു. കൂടാതെ രാജപക്‌സെയോടും മന്ത്രിസഭാ അംഗങ്ങളോടും ഡിസംബര്‍ 12 കോടതിയില്‍ ഹാജരാകാനും കോടതി ഉത്തരവിട്ടിരുന്നു. പാര്‍ലമെന്റിലെ 122 അംഗങ്ങള്‍ നല്‍കിയ ഹരജിയില്‍ വിധിപറയുകയായിരുന്നു അപ്പീല്‍ കോടതി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.