2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അധികാരം കിട്ടിയാല്‍ ബി.ജെ.പി സംവരണം ഇല്ലാതാക്കും: മായാവതി

ബാലിയ: ഉത്തര്‍പ്രദേശ് നിയമസഭയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരേയും ഉയര്‍ത്തിക്കാണിക്കാന്‍ ബി.ജെ.പിക്ക് കഴിയാത്തതിനെതിരേ വിമര്‍ശനവുമായി മായാവതി. തെരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്ന തിരിച്ചറിവാണ് പ്രധാനമായും അവര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരേയും ഉയര്‍ത്തിക്കാണിക്കാതിരുന്നതിന് കാരണമെന്ന് അവര്‍ ആരോപിച്ചു.
ഏതെങ്കിലും തരത്തില്‍ ഉത്തര്‍പ്രദേശില്‍ അവര്‍ക്ക് അധികാരം കിട്ടിയാല്‍ തന്നെ ദലിത്-ന്യൂനപക്ഷങ്ങള്‍ക്കുള്ള സംവരണം പൂര്‍ണമായും എടുത്തുകളയുമെന്നതില്‍ സംശയമില്ല. അധികാരത്തിലേറുന്ന സാഹചര്യം വന്നാല്‍ അവര്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ അജന്‍ഡക്കുപകരം ആര്‍.എസ്.എസ് അജന്‍ഡയായിരിക്കും ഉപയോഗിക്കുകയെന്നും മായാവതി പറഞ്ഞു.
രാജ്യത്ത് രാഷ്ട്രീയ വേര്‍തിരിവുണ്ടാക്കാനാണ് ഇപ്പോള്‍ മോദി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ബി.ജെ.പിക്കുപുറമെ സമാജ് വാദി പാര്‍ട്ടിക്കെതിരേയും അവര്‍ ആരോപണം ഉന്നയിച്ചു. ബി.എസ്.പി മുന്നോട്ടുവയ്ക്കുന്ന നയങ്ങളാണ് സമാജ് വാദി പാര്‍ട്ടി അവരുടെ നയങ്ങളായി ഉയര്‍ത്തിക്കാണിക്കുന്നത്. നേരത്തെ ബി.എസ്.പി നടപ്പാക്കിയിരുന്ന നയങ്ങള്‍ പേരുമാറ്റിയാണ് അഖിലേഷ് നടപ്പാക്കുന്നത്. എസ്.പി വലിയ അവകാശവാദം ഉന്നയിക്കുന്ന സമാജ് വാദി പെന്‍ഷന്‍ യോജന പദ്ധതി താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടപ്പാക്കിയിരുന്ന മഹാമായാ ഗരീബ് ആര്‍ഥിക് മദാദ് യോജന എന്ന പദ്ധതിയായിരുന്നുവെന്ന് മായാവതി അവകാശപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.