2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

‘അധികം കളിക്കേണ്ട’; തച്ചങ്കരിക്കെതിരേ രൂക്ഷവിമര്‍ശനവുമായി പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയരക്ടര്‍ ടോമിന്‍ തച്ചങ്കരിക്കെതിരേ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം പന്ന്യന്‍ രവീന്ദ്രന്‍. 

കെ.എസ്.ആര്‍.ടി.സി സ്വകാര്യ സ്വത്താണെന്നാണ് തച്ചങ്കരിയുടെ ധാരണയെന്നു പറഞ്ഞ അദ്ദേഹം, തച്ചങ്കരി അധികം കളിക്കേണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനും സര്‍വിസുകള്‍ വെട്ടിക്കുറയ്ക്കുന്നതിനുമെതിരേ തൊഴിലാളി യൂനിയനുകള്‍ ചീഫ് ഓഫിസിനു മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍.
എം.ഡിയുടെ പല നടപടികളും കമ്മിഷന്‍ തട്ടാനാണ്. അദ്ദേഹത്തിന്റെ പേര് പറയുന്നതുപോലും നാണക്കേടാണ്. പലയിടത്തും മുങ്ങിപ്പൊങ്ങിയാണ് തച്ചങ്കരി കെ.എസ്.ആര്‍.ടി.സിയിലെത്തിയത്. ഇന്നു വന്ന് നാളെ പോകേണ്ടവനാണെന്ന് എം.ഡി ഓര്‍ക്കണമെന്നും പന്ന്യന്‍ മുന്നറിയിപ്പ് നല്‍കി. സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, ഡ്രൈവേഴ്‌സ് യൂനിയന്‍ എന്നിവയുടെ നേതൃത്വത്തിലാണ് സമരം ആരംഭിച്ചിരിക്കുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.