2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

അദ്വാനിക്ക് ഗാന്ധിനഗറില്ല; പകരം അമിത്ഷാ

 

ബി.ജെ.പി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി.
മോദി വാരാണസിയില്‍, രാഹുലിനെതിരേ സ്മൃതി ഇറാനി

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാക്കള്‍ക്ക് സീറ്റ് നല്‍കില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ തന്റെ സ്ഥിരം മണ്ഡലമായ ഗുജറാത്തിലെ ഗാന്ധി നഗറില്‍ എല്‍.കെ അദ്വാനിക്ക് ബി.ജെ.പി സീറ്റ് നിഷേധിച്ചു. ഈ സീറ്റ് അമിത്ഷായ്ക്ക് നല്‍കി പാര്‍ട്ടി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി.

കേരളത്തിലെ 13 ഉള്‍പ്പെടെ 184 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ജെ.പി നദ്ദ പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നിന്നുതന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കും. രാഹുല്‍ ഗാന്ധിക്കെതിരേ സ്മൃതി ഇറാനിയാണ് ഇത്തവണയും. ലഖ്‌നോയില്‍ രാജ്‌നാഥ് സിങ്ങും നാഗ്പൂരില്‍ നിധിന്‍ ഗഡ്കരിയും ജനവിധിതേടും.

ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ആന്‍ഡമാന്‍ നിക്കോബാര്‍, അസം, അരുണാചല്‍, ഛത്തീസ്ഗഡ്, ദാദ്ര നാഗര്‍ ഹവേലി, ജമ്മു കശ്മിര്‍, കര്‍ണാടക, ലക്ഷദ്വീപ്, മണിപൂര്‍, മിസോറം, ഒഡീഷ, രാജസ്ഥാന്‍, സിക്കിം, തമിഴ്‌നാട്, തെലങ്കാന, ത്രിപുര, ഉത്തരാഖണ്ഡ്, ബംഗാള്‍, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ലക്ഷദ്വീപില്‍ അബ്ദുല്‍ഖാദറാണ് മത്സരിക്കുക.

മറ്റുസീറ്റുകള്‍: കിരണ്‍ റിജിജു (അരുണാചല്‍ ഈസ്റ്റ്), വി.കെ സിങ് (ഗാസിയാബാദ്), മഹേഷ് ശര്‍മ (ഗൗതം ബുദ്ധനഗര്‍), അരുണ്‍റാം മേഘാവാള്‍ (ബികാനീര്‍), രാജ്യവര്‍ധന്‍ റാത്തോഡ് (ജയ്പൂര്‍), ജിതേന്ദ്രസിങ് (ഉധംപൂര്‍), ജുവല്‍ ഓറം (സുന്ദര്‍ഗഡ്), ഹേമമാലിനി (മഥുര), സാക്ഷി മഹാരാജ് (ഉന്നാവോ), പൂനം മഹാജന്‍ (മുംബൈ നോര്‍ത്ത് സെന്‍ട്രല്‍), പ്രിതം ഗോപിനാഥ് മുണ്ടെ (ബീഡ്), സദാനന്ദഗൗഡ (ബംഗളൂരു നോര്‍ത്ത്).

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.