2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

അത്‌ലറ്റ് നിര്‍മല ഷെറോണ് നാല് വര്‍ഷം വിലക്ക്

 

മൊണോക്കോ: ഉത്തേജക മരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ അത്‌ലറ്റ് നിര്‍മല ഷെരോണ് ലോക അത്‌ലറ്റിക്ക് ഫെഡറേഷന്‍ നാല് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. ഇതോടെ 2017ല്‍ നേടിയ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് സ്വര്‍ണം താരത്തിന് നഷ്ടപ്പെട്ടു. രക്തത്തില്‍ ഡ്രേസ്റ്റനോലനോണിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയത്. ഉത്തേജക മരുന്ന് കണ്ടെത്തിയതോടെ 2016 മുതല്‍ 2018 വരെ നിര്‍മല നേടിയ എല്ലാ നേട്ടങ്ങളും റദ്ദ് ചെയ്തു. 2017ല്‍ നടന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ 4*400 മീറ്റര്‍ റിലേയില്‍ നേടിയ സ്വര്‍ണവും താരത്തിന് നഷ്ടമാകും. 2016 ലെ ഒളിംപികിസിലും ഇന്ത്യയെ പ്രതിനിധീകരിച്ച് താരം ഓടിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.