2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

അതെ, ചൈന ലോകത്തിന്റെ മുതലാളി തന്നെ

‘പ്രിയ ചൈന, താങ്കള്‍ ലോകതിന്റെ സി.ഇ.ഒ ആണോ’ എന്ന തലക്കെട്ടില്‍ ഒരു ലേഖനം കണ്ടു. അതെ ചൈന ലോകത്തിന്റെ മുതലാളി തന്നെ. സര്‍വ കണക്കുകളിലും ലോകത്തെ ഞെട്ടിച്ച് കൊണ്ട് ചൈന മുന്നേറിക്കൊണ്ടിരിക്കുകയാണു. ഇന്ന് ലോക സാമ്പത്തിക രംഗത്തിന്റെ കപ്പിത്താന്‍ ചൈന തന്നെയാണ് എന്നത് വസ്തുതയാണ്. ചൈനക്ക് ഇന്ത്യയോടു അസൂയപ്പെടാന്‍ ഒന്നുമില്ല. നമ്മളത്രയും താഴെയാണെന്നോര്‍ക്കുക. സി.എന്‍.ജി വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടേത് എടുത്ത് ചാട്ടമായതാണു കാരണം.

ചൈന ഉല്‍പന്നങ്ങളെ ലേകഖന്‍ ചോദ്യം ചെയ്യുന്നത് കണ്ടു. ഇതേ ഇന്ത്യയില്‍ കിട്ടുന്ന ‘ആപ്പിള്‍’ ‘സാംസ ങ്’ ഫോണുകളും കംപ്യൂട്ടറുകളും ഇതര ഇലക്ട്രോണിക് ബ്രാന്റുകളും എവിടെയാണു ഉല്‍പാദിപ്പിച്ചതെന്ന് നോക്കുന്നത് നന്നാകും. കേരളത്തില്‍ കുടില്‍ വ്യവസായമായി പപ്പടവും അച്ചാറും ഉണ്ടാക്കുമ്പോള്‍  അവര്‍ മൊബൈല്‍ ഫോണുകളുണ്ടാക്കുകയാണ്. അപ്പോഴും മലയാളി മറ്റുള്ളവരെ കുറ്റം പറഞ്ഞു ആസ്വദിക്കുന്നു. അവരുടെ കുടിലുകളാണു ലോകത്തിന്റെ സാമ്പത്തിക നില നിയന്ത്രിക്കപ്പെടുന്നത്. ഇവിടം കുടിലുകളില്‍ പശുമാംസത്തിന്റെ പേരില്‍ മനുഷ്യശവങ്ങള്‍ ഉല്‍പാദിപ്പിക്കുന്നു. മതം നോക്കി ജോലി നല്‍കിക്കൊണ്ട് കമ്പനികള്‍ മാതൃകയാവുന്നു.

ഇരുമ്പ് ഉല്‍പ്പാദനം അവസാനിപ്പിക്കാന്‍ ബ്രിട്ടനും അമേരിക്കയും നിരന്തരം അവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു ചൈനയോട്. കുത്തകകള്‍ തകരുന്നുവത്രെ. 100 മെഡല്‍ നേടിയവരുടെ നാല് മെഡല്‍ കുറഞ്ഞുപോയതാണൊ തളര്‍ച്ച? അപ്പോഴും അവര്‍ തന്നെയാണു മുന്‍പില്‍. 130 കോടി ജനങ്ങളുള്ള രാജ്യത്തിനു 10 മെഡല്‍ ഒറ്റയ്ക്ക് നേടാന്‍ പറ്റാത്തപ്പോയാണു ഈ വീമ്പ് എന്നോര്‍ക്കണം.

അഴിമതിയും അശക്തരായ ഭരണകൂടവും  അവസാനിക്കുന്ന കാലം വരെ തുടരണം ചൈനയുടെ ഈ നിലപാട്. ഇതൊരു പാഠം പഠിപ്പിക്കലാണു എന്നോര്‍മയിലുണ്ടാവട്ടെ ഇന്ത്യയ്ക്ക്. സമാധാനമില്ലാത്ത രാജ്യമെന്നും അക്രമികളുടെ രാജ്യമെന്നും റിപ്പോര്‍ട്ടുകള്‍ പറഞ്ഞു കൊണ്ടിരിക്കുമ്പോഴും വിളിച്ച് പറയണം ‘ഇന്ത്യ വളര്‍ന്നു കൊണ്ടിരിക്കുകയാണു’ എന്ന്. ആദ്യം ആത്മവിചാരണ നടത്തുക;എന്നിട്ടാവാം കുറ്റം പറച്ചില്‍

തഖ്‌യുദ്ദീന്‍ കൊടുവള്ളി


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.