2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

അതിര്‍ത്തിയില്‍ സുരക്ഷ ശക്തം

മാനന്തവാടി: കേരള കര്‍ണാടക അതിര്‍ത്തിയില്‍ മാവോയിസ്റ്റ് സാന്നിധ്യം കാരണം ആന്റി നക്‌സല്‍ സ്‌ക്വാഡ് സുരക്ഷ ശകതമാക്കി.
മാവോയിസ്റ്റ് സംഘം എത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം കര്‍ണാടക ആന്റി നകസല്‍ ഫോഴ്‌സ് പരിശോധന കര്‍ശനമാക്കിയത്. കുടക് കാപ്പിതോട്ടങ്ങളിലും കേരള അതിര്‍ത്തി പങ്കിടുന്ന വന മേഘലകളിലും തിരച്ചില്‍ തുടരുകയാണ്.
നക്‌സല്‍ ഫോഴ്‌സിന്റെ എട്ട് ടീം അംഗങ്ങളാണ് തിരച്ചിലില്‍ പങ്കെടുക്കുന്നത്. തിരുനെല്ലി പക്ഷി പാതാള മലനിരകളിലും പരിശോധന തുടരുന്നുണ്ട്. 23ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ തോല്‍പെട്ടി കുട്ടം അതിര്‍ത്തിയില്‍ പ്രത്യേകസംഘം ക്യാംപ് ചെയ്യുന്നുണ്ട്. അടുത്തിടെ തിരുനെല്ലിയില്‍ മാവോയിസ്റ്റുകള്‍ എത്തിയ സാഹചര്യത്തില്‍ തിരുനെല്ലി മേഘലകളിലും തണ്ടര്‍ബോള്‍ട്ടും പൊലിസും നിരീക്ഷണം ഏര്‍പെടുത്തിയിട്ടുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.