2019 May 22 Wednesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി

മാനന്തവാടി: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി അധികൃതര്‍. അതിര്‍ത്തി വഴിയുള്ള എല്ലാ വാഹനങ്ങളും സൂക്ഷ്മമായി പരിശോധിച്ചു മാത്രമാണ് കടത്തിവിടുന്നത്.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കുട്ട പൊലിസ് സ്റ്റേഷന് എതിര്‍വശത്ത് പ്രത്യേക പന്തലൊരുക്കി റവന്യു, പൊലിസ് സംയുക്ത പരിശോധന നടത്തുന്നത്.
സദാസമയവും ഇവിടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ട്. ഓരോ വാഹനവും വിഡിയോ കാമറയിലും പകര്‍ത്തുന്നുണ്ട്. വയനാട്ടിലേക്ക് രാത്രിയാത്രാ നിയന്ത്രണം ഇല്ലാത്ത ഏക പാതയാണിത്. വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ച് എവിടേക്ക്, എന്തിന് പോകുന്നു തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷമാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്. അതിര്‍ത്തി കടന്നാല്‍ തോല്‍പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റ് എത്തുന്നതിനു മുന്‍പ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശ പ്രകാരമുള്ള പ്രത്യേക പരിശോധനയും ഉണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.