2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

അതിര്‍ത്തിയില്‍ ജവാന് വീരമൃത്യു

ശ്രീനഗര്‍: അതിര്‍ത്തിയില്‍ ബി.എസ്.എഫ് ജവാന് വീരമൃത്യു. ജവാന്റെ മൃതദേഹം ഭീകരര്‍ വികൃതമാക്കി. നിയന്ത്രണരേഖയില്‍ മാച്ചില്‍ മേഖലയിലാണ് സംഭവം. ഭീകരരുമായി നടന്ന ഏറ്റുമുട്ടലിലാണ് സൈനികന്‍ കൊല്ലപ്പെട്ടത്. ഒരു ഭീകരനും കൊല്ലപ്പെട്ടിട്ടുണ്ട്. വെടിവയ്പിനു ശേഷം ഭീകരര്‍ പാക് അധീന കശ്മിരിലേക്ക് രക്ഷപ്പെടുകയായിരുന്നു. അതിനുമുന്‍പാണ് ഭടന്റെ മൃതദേഹം വികൃതമാക്കിയത്. അതിനിടെ, കശ്മിരിലെ പുല്‍വാമയില്‍ വീട്ടില്‍ അതിക്രമിച്ചു കയറിയ തീവ്രവാദികള്‍ വീട്ടമ്മയെ വെടിവച്ചുകൊന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.