2017 December 08 Friday
വിയര്‍പ്പ് വറ്റുന്നതിനു മുമ്പ് തൊഴിലാളിക്ക് അവന്റെ കൂലി കൊടുക്കുക
മുഹമ്മദ് നബി(സ)

അതിരപ്പള്ളിയെ എതിര്‍ക്കുന്നത് സി.പി.ഐ മാത്രമെന്ന് എം.എം മണി

 

ഇടുക്കി: അതിരപ്പള്ളി പദ്ധതിയെ എതിര്‍ക്കുന്നത് സി.പി.ഐ മാത്രമാണെന്ന് വൈദ്യൂതി മന്ത്രി എം.എം. മണി. പദ്ധതി നടപ്പിലാക്കണമെന്നാണ് വൈദ്യൂതി ബോര്‍ഡിന്റെ അഭിപ്രായം. വൈദ്യൂതി മന്ത്രിയെന്ന നിലയില്‍ തന്റെ അഭിപ്രായവും പാര്‍ട്ടിയുടെ അഭിപ്രായവും അതുതന്നെയാണ്. ഇതുസംബന്ധിച്ച് യോജിച്ച തീരുമാനം എടുക്കുമെന്നും എം.എം മണി പറഞ്ഞു.

ഇടുക്കിയിലെ കുറുഞ്ഞി ഉദ്യാനം തീര്‍ച്ചയായും സംരക്ഷിക്കപ്പെടണം. അതോടൊപ്പം നൂറ്റാണ്ടുകളായി അവിടെ താമസിക്കുന്ന കര്‍ഷകരുടെ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ഇവയ്‌ക്കെല്ലാം പരിഹാരം കാണണം. ഇക്കാര്യങ്ങളാണ് വരും ദിവസങ്ങളില്‍ അവിടെച്ചെന്ന് പരിശോധിക്കാന്‍ പോകുന്നത്. തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. അവിടെച്ചെന്ന് കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.