2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

അതിജീവനത്തിന്റെ നാളുകളില്‍ ‘ഒപ്പരം ചേമഞ്ചേരിയും’

ചേമഞ്ചേരി : പ്രളയദുരിത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ചേമഞ്ചേരി പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികളെ ഗ്രാമപഞ്ചായത്ത് ആദരിച്ചു.
പൂക്കാട് കമ്മ്യൂനിറ്റി ഹാളില്‍ നടന്ന പരിപാടി മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.ദാസന്‍ എം.എല്‍.എ. മത്സ്യതൊഴിലാളികള്‍ക്കുള്ള ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട് അധ്യക്ഷനായി.ജില്ലാ പഞ്ചായത്തംഗം ശാലിനി ബാലകൃഷ്ണന്‍, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഇ. അനില്‍ കുമാര്‍, പി.പി ശ്രീജ, ഉണ്ണി തിയ്യക്കണ്ടി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വിജയന്‍ കണ്ണഞ്ചേരി, വീര്‍വീട്ടില്‍ മോഹനന്‍, പി.ടി നാരായണി, സുഹറമെഹബൂബ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി. ശശിധരന്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ പി. ബാബുരാജ്, ഉണ്ണകൃഷ്ണന്‍ പൂക്കാട്, എം.കെ സുില്‍ കുമാര്‍, എം.പി മൊയ്തീന്‍കോയ, അജീഷ് പൂക്കാട്, അവിനേരി ശങ്കരന്‍, കെ. പ്രദീപന്‍ സംസാരിച്ചു.
പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷീബ വരേക്കല്‍, സ്വാഗതവും പി. ജയരാജന്‍ നന്ദിയും പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി വിനായകന്‍ മറുപടി പറഞ്ഞു


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.