2019 January 20 Sunday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

അണ്ണാ ഹസാരെ വീണ്ടും നിരാഹാര സമരത്തിലേക്ക്

അഹമ്മദ് നഗര്‍: ലോക്പാല്‍ നടപ്പാക്കുക, കര്‍ഷകര്‍ക്ക് പ്രതിമാസം 5,000 രൂപ പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ നിരാഹാര സമരത്തിലേക്ക്. ഒക്ടോബര്‍ രണ്ടിന് ഇക്കാര്യം ഉന്നയിച്ച് സമരം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിനായി സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ നടപ്പാക്കണമെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനൊപ്പം കര്‍ഷകര്‍ക്ക് പ്രതിമാസം 5,000 രൂപ പെന്‍ഷന്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.