2018 October 16 Tuesday
ജീവിച്ചു തന്നെ മനസിലാക്കേണ്ട ഒന്നിലേറെ പാഠങ്ങളാണ് ജീവിതം

അണ്ടര്‍ 23 ക്രിക്കറ്റ് ബംഗാളിനോട് തോറ്റ് കേരളം പുറത്ത്

കൊല്‍കത്ത: അണ്ടര്‍ 23 ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ബംഗാളിനോട് മൂന്ന് റണ്‍സിന് തോറ്റ് കേരളം പുറത്തായി. സെമി ഫൈനല്‍ലിലാണ് കേരളം ബംഗാളിനോട് പരാജയപ്പെട്ടത്.
ബംഗാളിന്റെ സ്‌കോറായ 196 സ്‌കോര്‍ പിന്തുടര്‍ന്ന കേരളം 49.4 ഓവറില്‍ 193 റണ്‍സിന് പുറത്താവുകയായിരുന്നു. മത്സരത്തില്‍ ടോസ് ലഭിച്ച ബംഗാള്‍ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിന്നു. കൃത്യമായ ബൗളിങ്ങിലൂടെ കേരളാ താരങ്ങള്‍ ബംഗാളിനെ പിടിച്ചു കെട്ടിയെങ്കിലും ബാറ്റ്‌സ്മാന്‍മാര്‍ക്ക് മികച്ച സംഭാവന നല്‍കാന്‍ കഴിയാതിരുന്നതാണ് തോല്‍വിക്ക് കാരണം. ഫോമിലായിരുന്ന ഫനൂസിന്റെ വിക്കറ്റ് നഷ്ടപ്പെട്ടതോടെയായിരുന്നു കേരളത്തിന്റെ പ്രതീക്ഷകള്‍ അവസാനിച്ചത്. ബേസില്‍ എന്‍. പി, സിജി മോന്‍ ജോസഫ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ ഫനൂസ് രണ്ട് വിക്കറ്റും 37 റണ്‍സും നേടി മികച്ച പ്രകടനം പുറത്തെടുത്തു. 57 റണ്‍സ് നേടിയ സൗരവ് സിങ്ങാണ് ടോപ് സ്‌കോറര്‍. ബംഗാളിന്റെ ബാറ്റിങ്ങ് നിരയില്‍ സൗരവ് പോള്‍, അഗ്നിവ് പാന്‍ എന്നിവരാണ് മികച്ച പ്രകടനത്തിലൂടെ ടീമിനെ 196 എന്ന സ്‌കോറിലെത്തിച്ചത്. പിന്തുടര്‍ന്ന് ജയിക്കാവുന്ന റണ്‍സായിരുന്നിട്ടും കേരളത്തിന്റെ ബാറ്റിങ്ങ് നിരക്ക് ആദ്യം മുതലേ താളം തെറ്റുകയായിരുന്നു. 62 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലായിരുന്ന കേരളത്തെ മധ്യ നിരയിലെത്തിയ ബാറ്റ്‌സ്മാരാണ് വിജയത്തിന്റെ വക്കലെങ്കിലും എത്തിച്ചത്. വാലറ്റവുമായി ചേര്‍ന്ന് കളിച്ച ഫനൂസ് 26 പന്തലാണ് 36 റണ്‍സ് എന്ന സ്‌കോറിലെത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News