2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

അണ്ടര്‍ 20 ലോകകപ്പ്: ഉക്രൈന്‍-ദക്ഷിണ കൊറിയ ഫൈനല്‍

ലുബ്ലിന്‍: പോളണ്ടില്‍ നടക്കുന്ന അണ്ടര്‍ 20 ലോകപ്പില്‍ ഉക്രൈനും ദക്ഷിണ കൊറിയയും ഫൈനലില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനലില്‍ ഇറ്റലിയെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഉക്രൈന്റെ ജയം.
65-ാം മിനുട്ടില്‍ സെര്‍തി ബുലസ്തയാണ് വിജയ ഗോള്‍ നേടിയത്. സമനില ഗോളിനായി പൊരുതുന്നതിനിടെ ഇറ്റലി 93-ാം മിനുട്ടില്‍ ഗോള്‍ തിരിച്ചടിച്ചെങ്കിലും വാര്‍ റിവ്യൂയിലൂടെ ഫൗള്‍ വിധിച്ച് റഫറി ഗോള്‍ നിഷേധിച്ചു. ഇതോടെ ചരിത്രത്തിലാദ്യമായി ഉക്രൈന്‍ ഏതെങ്കിലുമൊരു ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. മറ്റൊരു സെമിയില്‍ ഇക്വഡോറിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് ദക്ഷിണ കൊറിയ ഫൈനലില്‍ പ്രവേശിച്ചത്. തുടക്കം മുതല്‍ മികച്ച പ്രകടനം നടത്തിയാണ് ഏഷ്യന്‍ കരുത്തരായ കൊറിയ ഫൈനലില്‍ പ്രവേശിച്ചത്. 39-ാം മിനുട്ടില്‍ ജുന്‍ ചോയിയാണ് കൊറിയയുടെ വിജയ ഗോള്‍ കണ്ടെത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ സെനഗലിനെ പെനാല്‍റ്റിയില്‍ കീഴടക്കിയായിരുന്നു കൊറിയ സെമിയില്‍ പ്രവേശിച്ചത്. ശനിയാഴ്ച 9.30നാണ് ഫൈനല്‍ നടക്കുക. അന്ന് രാത്രി 12ന് നടക്കുന്ന മത്സരത്തില്‍ ഇറ്റലിയും ഇക്വഡോറും തമ്മില്‍ മൂന്നാം സ്ഥാന മത്സരത്തില്‍ ഏറ്റുമുട്ടും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News