2019 March 18 Monday
സദ്‌വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് – മുഹമ്മദ് നബി (സ)

അണ്ടര്‍ 18 ഏഷ്യ കപ്പ് ഹോക്കി: 11 ഗോളുകള്‍ അടിച്ചുകൂട്ടി ഇന്ത്യന്‍ ജയം

ധാക്ക: അണ്ടര്‍ 18 ഏഷ്യ കപ്പ് ഹോക്കിയില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. രണ്ടാം മത്സരത്തിനിറങ്ങിയ ഇന്ത്യ മറുപടിയില്ലാത്ത 11 ഗോളുകള്‍ക്ക് ഒമാനെ തകര്‍ത്തു. ജയത്തോടെ നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കാനുള്ള സാധ്യതകളും ഇന്ത്യ തുറന്നെടുത്തു. നേരത്തെ ആദ്യ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനോട് 4-5നു അപ്രതീക്ഷിത തോല്‍വി വഴങ്ങിയിരുന്നു.
നായകന്‍ നിലം സഞ്ജീപ് സെസ്, ദില്‍പ്രീത് സിങ്, ഇബുംഗോ സിങ് എന്നിവര്‍ ഹാട്രിക്ക് ഗോളുകള്‍ നേടി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. ഹാട്രിക്കിനൊപ്പം കളം നിറഞ്ഞു കളിച്ച ദില്‍പ്രീതാണ് മാന്‍ ഓഫ് ദി മാച്ച്.
എട്ടാം മിനുട്ടില്‍ നായകന്‍ നിലം സഞ്ജീപ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടു. 15ാം മിനുട്ടില്‍ രണ്ടാം പെനാല്‍റ്റിയിലൂടെ നായകന്‍ ലീഡുയര്‍ത്തി. തൊട്ടടുത്ത മിനുട്ടില്‍ അഭിഷേകിലൂടെ ഇന്ത്യ മൂന്നാം ഗോള്‍ നേടി. ആദ്യ പകുതിക്ക് മുന്‍പ് ഇന്ത്യ മൂന്നു ഗോളുകള്‍ കൂടി നേട്ടി പട്ടിക ഉയര്‍ത്തി. 26ാം മിനുട്ടില്‍ ശിവം ആനന്ദ്, 30ാം മിനുട്ടില്‍ ഇബുംഗോ സിങ്, 34ാം മിനുട്ടില്‍ ദില്‍പ്രീത് എന്നിവരായിരുന്നു സ്‌കോറര്‍മാര്‍. രണ്ടാം പകുതിയുടെ 53, 68 മിനുട്ടുകളില്‍ ഗോള്‍ നേടി ദില്‍പ്രീത് ഹാട്രിക്ക് തികച്ചു. 52ാം മിനുട്ടില്‍ നായകന്‍ നിലം സഞ്ജീപും 40, 62 മിനുട്ടുകളില്‍ ഗോളുകള്‍ നേടി ഇബുംഗോ സിങും ഹാട്രിക്ക് പൂര്‍ത്തിയാക്കി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.