2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

അണ്ടര്‍ 12 വേള്‍ഡ് കപ്പ് ഫുട്‌ബോളില്‍ പങ്കെടുക്കാന്‍ ധന സഹായം

തിരുവനന്തപുരം: വയനാട് നൂല്‍പുഴ പഞ്ചായത്തില്‍ മുളച്ചിറ കുറുമ കോളനിയിലെ സുരേഷിന്റെ മകന്‍ 12 കാരന്‍ ഗൗതം കൃഷ്ണയ്ക്ക് ചൈനയില്‍ നടക്കുന്ന അണ്ടര്‍ 12 വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ മന്ത്രി എ.കെ ബാലന്‍ പ്രത്യേക ധന സഹായമായി എണ്‍പതിനായിരം രൂപ അനുവദിച്ചു. നിര്‍ധന കുടുംബം ധന സഹായത്തിനു വയനാട് കലക്ടറെ സമീപിച്ചെങ്കിലും ലോക കപ്പ് സംഘടിപ്പിക്കുന്ന സ്ഥാപനം സര്‍ക്കാരുമായി ബന്ധപ്പെട്ടതല്ലാത്തതിനാല്‍ അനുവദിക്കാന്‍ കഴിയില്ല എന്നറിയിച്ചിരുന്നു. തുടര്‍ന്ന് വിഷയം മന്ത്രി എ.കെ ബാലന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും പ്രത്യേകം പരിഗണിച്ച് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഗൗതം കൃഷ്ണയ്ക്ക് ധന സഹായം അനുവദിക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.