2019 December 10 Tuesday
ജി സി സി ഉച്ചകോടി ഇന്ന് റിയാദിൽ: ഖത്തർ അമീർ പങ്കെടുക്കുമോയെന്നു ഉറ്റു നോക്കി അറബ് ലോകം

അഡ്രസ് തൊടുപുഴ ഷോറൂം ഉദ്ഘാടനം നാളെ

തൊടുപുഴ: അഡ്രസ് അപ്പാരല്‍സിന്റെ 36ാമത് ഷോറൂം ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ നാളെ തൊടുപുഴയ്ക്കു സമര്‍പ്പിക്കും. നാളെ വൈകിട്ട് നാലുമണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കലാ-കായിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
അഡ്രസ് ബ്രാന്‍ഡ് അംബാസഡറായി ഇര്‍ഫാന്‍ പത്താനെ ചടങ്ങില്‍ അവരോധിക്കും. സെപ്റ്റംബറില്‍ തന്നെ താമരശ്ശേരി, നാദാപുരം ഷോറൂമുകളുടെ ഉദ്ഘാടനവും നടക്കുമെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഷംസുദ്ദീന്‍ നെല്ലറ അറിയിച്ചു.
2020 നകം അഡ്രസിന്റെ നൂറു ഷോറൂമുകള്‍ തുറക്കുകയാണ് ലക്ഷ്യമെന്ന് ഷംസുദ്ദീന്‍ പറഞ്ഞു. മൂവാറ്റുപുഴ ഗ്രാന്‍ഡ് സെന്റര്‍ മാളില്‍ പ്രവര്‍ത്തിക്കുന്ന അഡ്രസ് ഷോറൂം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഇര്‍ഫാന്‍ സന്ദര്‍ശിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News