2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

അട്ടപ്പാടി ഉള്‍വനങ്ങളില്‍ കഞ്ചാവ് കൃഷി വ്യാപകം

ബഷീര്‍മാടാല

അഗളി: ഇടക്കാലത്ത് അട്ടപ്പാടിയില്‍ നിന്നും അപ്രത്യക്ഷമായ കഞ്ചാവ് കൃഷി വീണ്ടും വ്യാപകമായി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ അട്ടപ്പാടി ഉള്‍പ്പെടുന്ന നീലഗിരി വനിരകള്‍ കഞ്ചാവ് കൃഷിയുടെ ഏറ്റവും വലിയ വിളനിലങ്ങളായിരുന്നു. എന്നാല്‍ അട്ടപ്പാടിയില്‍ ജപ്പാന്‍ സര്‍ക്കാരിന്റെ സഹായത്തോടെ നടപ്പിലാക്കിയ പരിസ്ഥിതി പുനസ്ഥാപന പദ്ധതിക്കാരുടെ നിരന്തരമായ ഇടപെടല്‍ മൂലം ഈ പ്രദേശത്തുനിന്നും കഞ്ചാവ് കൃഷി അപ്രത്യക്ഷമായിരുന്നു. എന്നാല്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുകയും, മാവോയിസ്റ്റ് മേഖലയായി അട്ടപ്പാടി ഉള്‍വനങ്ങള്‍ മാറുകയും വനം, പൊലിസ്, എക്‌സൈസ് വകുപ്പുകാര്‍ വനത്തിനകത്തേക്ക് എത്താതാവുകയും ചെയ്തതേടെയാണ് കഴിഞ്ഞ നാല് വര്‍ഷത്തിവധികമായി നീലഗിരി താഴ്‌വകളില്‍ അട്ടപ്പാടിയിലെ വിദൂര വനങ്ങള്‍ കേന്ദ്രീകരിച്ച് കാടിനകത്തെ ചരിഞ്ഞ പ്രദേശങ്ങളില്‍ വ്യാപകമായി കഞ്ചാവ് കൃഷി ആരംഭിച്ചത്. 

വനത്തിനകത്ത് കഞ്ചാവ് കൃഷി വ്യാപകമായെന്ന് ബന്ധപ്പെട്ടവര്‍ക്ക് അറിയാമെങ്കിലും മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഒരു വകുപ്പുകാരും വനത്തിനകത്ത് കയറാറില്ല. മാവോയിസ്റ്റ് ഭീഷണിയുടെ മറവില്‍ കഴിഞ്ഞ ചില വര്‍ഷങ്ങളായി കോടികളുടെ കഞ്ചാവാണ് മലനിരകളില്‍ വളര്‍ന്ന് വെട്ടിയെടുത്ത് ഉണക്കി പുറത്തേക്ക് കൊണ്ടുപോയത്.
ഇപ്പോള്‍ കഴിഞ്ഞ മൂന്നു മാസമായ പൊലിസ് വകുപ്പ് കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് വനത്തിനകത്തെ കഞ്ചാവിന്റെ വ്യാപ്തി മനസിലാക്കാനായത്. വനം, എക്‌സൈസ് വകുപ്പുകാരും കഞ്ചാവ് നശിപ്പിക്കാന്‍ രംഗത്തുണ്ടെങ്കിലും പൊലിസിനുള്ള സായുധ സംഘത്തിന്റെ കാവല്‍ മറ്റു വകുപ്പുകള്‍ക്ക് ലഭിക്കാത്തതുകൊണ്ട്, പൊലിസ് മാസത്തിലൊരിക്കല്‍ കോടികളുടെ കഞ്ചാവ് കണ്ടെത്തി നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം അഗളി എ.എസ്.പി യുടെ നതൃത്വത്തിലള്ള തണ്ടര്‍ ബോള്‍ട്ട് സംഘം ആയിരത്തിലധികം ചെടികള്‍ നശിപ്പിച്ചിരന്നു. മുമ്പ് ഇടുക്കിക്കാരായിരുന്നു അട്ടപ്പാടിയിലെ കഞ്ചാവ് കര്‍ഷകര്‍ ഇപ്പോള്‍ ആരാണിത് കൃഷിചെയ്യുന്നത് എന്നറിയില്ലെങ്കിലും മാവോയിസ്റ്റ് മറയില്‍ നടക്കുന്ന ലഹരി കൃഷിയുടെ ഉറവിടം കണ്ടെത്താനള്ള ശ്രമത്തിലാണ് പൊലിസ്. പ്രത്യേകം പരിശീലനം ലഭിച്ച തണ്ടര്‍ ബോള്‍ട്ട് സേനകളെ കൂട്ടി അട്ടപ്പാടിയിലെ കാടുകള്‍ അരിച്ചുപെറുക്കാനുള്ള ശ്രമത്തിലാണ് പൊലിസുകാര്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News