2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

അടുത്ത വര്‍ഷം മുതല്‍ സ്‌കൂള്‍ ബസുകളിലെ ജീവനക്കാര്‍ സ്വദേശികള്‍ മാത്രം

പുതിയ ഉത്തരവ് ദമാം ഇന്ത്യന്‍ സ്‌കൂളിന് ലഭിച്ചു

ജിദ്ദ: സഊദിയില്‍ അടുത്ത വര്‍ഷം മുതല്‍ സ്‌കൂള്‍ ബസ് ജീവനക്കാര്‍ സ്വദേശികളായിരിക്കണമെന്ന് പുതിയ ഉത്തരവ്. ഇതുസംബന്ധിച്ചുള്ള മന്ത്രാലയ ഉത്തരവ് ദമാം ഇന്ത്യന്‍ സ്‌കൂളിന് ലഭിച്ചു.

സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് പകരം സ്‌കൂള്‍ സംവിധാനത്തിനു കീഴിലുള്ള പൊതു ഗതാഗത സംവിധാനമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പ് വരുത്തുവാനും സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചു.

പതിനാറായിരം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ദമാം ഇന്ത്യന്‍ സ്‌കൂളിലെ ചെറിയൊരു വിഭാഗം വിദ്യാര്‍ഥികള്‍ മാത്രമാണ് സ്‌കൂളിന്റെ ഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നത്. ഭൂരിഭാഗം വിദ്യാര്‍ഥികളും സ്വകാര്യ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്.

സ്വകാര്യ വാഹനങ്ങളെ അപേക്ഷിച്ച് സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചിലവ് കൂടിയതാണ് മിക്കവരെയും അംഗീകൃതമല്ലാത്ത സ്വകാര്യ ബസ്സുകളെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നത്. നിര്‍ദ്ദേശം നടപ്പിലാവുന്നതോടെ സ്‌കൂളിനെ ആശ്രയിച്ച കഴിയുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.