2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

അടുക്കളതോട്ടത്തില്‍നിന്നു ജൈവപച്ചക്കറിയുമായി മനില

മാനന്തവാടി: കുട്ടികള്‍ക്കൊപ്പം സ്വന്തമായി ജൈവരീതിയില്‍ ആവശ്യമായ മുഴുവന്‍ പച്ചക്കറികളും ഉല്‍പാദിപ്പിച്ചു മാതൃകയാവുകയാണ് മുതിരേരി സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയിലെ അംഗമായ മനില ഫ്രാന്‍സിസ്. പൂര്‍ണമായും ജൈവരീതിയില്‍ പയര്‍, പാവല്‍, മത്തന്‍, കുമ്പളം, വെണ്ട, തക്കാളി, മുരിങ്ങ, വഴുതിന, ബീന്‍സ്, കാബേജ്, കോളിഫഌവര്‍, കോവല്‍ തുടങ്ങിയ പച്ചക്കറികള്‍ മനിലയുടെ പുരയിടത്തില്‍ തഴച്ചു വളരുന്നുണ്ട്.

പച്ചക്കറികളുടെ വളര്‍ച്ചക്കും രോഗ, കീട നിയന്ത്രണത്തിനും വിവിധങ്ങളായ ജൈവ മാര്‍ഗങ്ങളാണ് മനില സ്വീകരിക്കുന്നത്. മനിലക്കൊപ്പം കുട്ടികളായ അല്‍സില, എലിസബത്ത് എന്നിവരും പച്ചക്കറി കൃഷിയില്‍ പങ്കാളികളാണ്. പച്ചക്കറിക്കൃഷിക്ക് പുറമേ ആട്, പശു, കോഴി, മുയല്‍ എന്നിവയേയും ഇവര്‍ പരിചരിക്കുന്നു.

ഒപ്പം കിഴങ്ങു വര്‍ഗ്ഗങ്ങള്‍, വിവിധയിനം വാഴകള്‍ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നേതൃത്വം നല്‍കുന്ന സേവ് എ ഫാമിലി പദ്ധതിയില്‍ അംഗമായ മനില സ്വയം പര്യാപ്തതയുടെ പുതിയ പാഠങ്ങള്‍ പകര്‍ന്ന് നല്‍കുകയാണ് സമൂഹത്തിന്. സൊസൈറ്റിയുടെ സേവ് എ ഫാമിലി പദ്ധതി വഴിയുള്ള സാമ്പത്തിക, സാങ്കേതിക സഹായങ്ങളും കോ ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ആനി ജോസ്, ഫീല്‍ഡ് കോഡിനേറ്റര്‍ ഷീന ആന്റണി എന്നിവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ചുമാണ് മനില ജൈവ പച്ചക്കറികൃഷിയില്‍ വിജയം വരിക്കുന്നത്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.