2019 January 16 Wednesday
ഉള്ളില്‍ തട്ടിയുള്ള പ്രാര്‍ത്ഥന ചുണ്ടുകള്‍ കൊണ്ടുള്ള ഏറ്റുപറച്ചിലല്ല. അന്തര്‍മണ്ഡലത്തില്‍ നിന്നുള്ള തീവ്രാഭിലാഷമത്രെ.

അടിയന്തര സഹായം അനുവദിക്കണമെന്ന് സി.പി.എം

 

കണ്ണൂര്‍: കനത്ത കാലവര്‍ഷത്തിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മലയോരത്ത് വ്യാപക നാശനഷ്ടമുണ്ടായ പശ്ചാത്തലത്തില്‍ അടിയന്തര സഹായം അനുവദിക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. അയ്യംകുന്ന്, പായം പഞ്ചായത്തിലും കര്‍ണാടകയിലെ മാക്കൂട്ടത്തും വലിയ നാശനഷ്ടമാണ് ഉണ്ടായത്. കിളിയന്തറ, കൂട്ടുപുഴ, കുന്നോത്ത്, കച്ചേരിക്കടവ്, മുടിക്കയം, ബാരാപ്പോള്‍, മാക്കൂട്ടം, പേരട്ട എന്നീ പ്രദേശങ്ങളില്‍ വ്യാപകമായ കൃഷിനാശവും, അഞ്ച് വീടുകള്‍ പൂര്‍ണമായും ഒഴുകിപ്പോവുകയും 30 ഓളം വീടുകളില്‍ വെള്ളം കയറി നാശനഷ്ടം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. 15 ഏക്കറോളം കൃഷി സ്ഥലം പൂര്‍ണമായും ഒലിച്ചുപോയി. ഒരാള്‍ മരണപ്പെടുകയുമുണ്ടായി. റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് റേഷന്‍ ലഭ്യമാക്കാനും കൃഷി നാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും അധികൃതര്‍ തയാറാവണമെന്നും സി.പി.എം ആവശ്യപ്പെട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.