2017 March 24 Friday
തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യനാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും
- മുഹമ്മദ് നബി (സ്വ)

അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ കിടന്നതിന് ലാലു പ്രസാദിനും പെന്‍ഷന്‍

lalu-prasad-yadav

പാറ്റ്‌ന: ആര്‍.ജെ.ഡി പ്രസിഡന്റായ ലാലു പ്രസാദിന് ഇനി മുതല്‍ മാസത്തില്‍ 10,000 രൂപ പെന്‍ഷന്‍ ലഭിക്കും. അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ കിടന്നവര്‍ക്ക് ബിഹാര്‍ സര്‍ക്കാര്‍ നല്‍കുന്ന പ്രതിമാസ പെന്‍ഷന്‍ ലഭിക്കാനായി ലാലു അപേക്ഷിച്ചിരുന്നു. അപേക്ഷിച്ചയുടന്‍ തന്നെ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

അടിയന്തരാവസ്ഥ കാലത്ത് തടവ് ശിക്ഷ അനുഭവിച്ചവര്‍ക്ക് നല്‍കുന്ന ജെപി സേനാനി സമ്മാന്‍ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമായാണ് ലാലുവിനും പെന്‍ഷന്‍ ലഭിക്കുക. വിദ്യാര്‍ഥി നേതാവായിരിക്കെയാണ് മിസ നിയമപ്രകാരമാണ് ലാലു തടവിലാകുന്നത്.

അടിയന്തരാവസ്ഥക്കെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരത്തില്‍ അണിനിരത്ത് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ് ലാലുവും നിതീഷ് കുമാറും.

പദ്ധതി പ്രകാരം 3,100 ഓളം പേര്‍ക്കാണ് സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുന്നത്.