2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

അടിമാലിയില്‍ കാര്‍ തോട്ടിലേക്കു മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു

അടിമാലി: കാര്‍ തോട്ടിലേക്കു മറിഞ്ഞ് ചാലക്കുടി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. തൃശൂര്‍ ചാലക്കുടി പയ്യപ്പന്‍ വീട് പി.ജെ. ജോയി(40), ഭാര്യ ഷാലി(36), ജോയിയുടെ കൊച്ചുമകള്‍ ജീന(നാല്) എന്നിവരാണു മരിച്ചത്.

കൊച്ചി – ധനുഷ്‌ക്കോടി ദേശീയ പാതയില്‍ അടിമാലി ഇരുമ്പുപാലത്തിനു സമീപമാണ് അപകടമുണ്ടായത്.

ചാലക്കുടിയില്‍നിന്നു മൂന്നാറിലേക്കു പോകുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍െപെട്ടത്.

നാലു പേര്‍ക്കു പരുക്കേറ്റു. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴു പേരാണു കാറിലുണ്ടായിരുന്നത്. ദേവിയാര്‍ പുഴയുടെ ഭാഗമായ അടിമാലി ഇരുമ്പുപാലം ചേറായി പാലത്തിനു സമീപം വച്ചു നിയന്ത്രം വിട്ട കാര്‍ പുഴയിലേക്കു മറിയുകയായിരുന്നു.

അപകടം നടന്ന് ഒരു മണിക്കൂറായിട്ടും പൊലിസെത്താത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊച്ചി – ധനുഷ്‌കോടി ദേശീയപാത രാത്രി ഉപരോധിച്ചു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.