2018 January 08 Monday
സൂക്ഷിക്കാതിരുന്നാല്‍ തഴക്കങ്ങള്‍ ജീവിതാവശ്യങ്ങളായി മാറും
സെന്റ് അഗസ്റ്റിന്‍

അടയാളങ്ങള്‍

കുഞ്ഞുമോള്‍ ബെന്നി

പച്ചമരച്ചുവട്ടില്‍ വിഷയാസ്‌ക്തിയാല്‍

ജ്വലിക്കുന്നവരേ,
താഴ്‌വരയിലും പാറയിടുക്കിലും ശിശുക്കളെ കുരുതി കഴിക്കുന്നവരേ,
അടയാളവസ്ത്രം നീ അഴിച്ചുമാറ്റിയതെന്തിന് ?
എന്റെ മൗനം നീ മറയാക്കിയതെന്തിന്..?

ഗിരിശൃംഗങ്ങളില്‍ ശയ്യയൊരുക്കി
വാതില്‍ പടിയില്‍ പുതിയ അടയാളവാക്യമെഴുതി
വസ്ത്രമുരിഞ്ഞു കിടക്ക മോടിയാക്കി
പിന്നെയും പിന്നെയും നീയെന്നെ പ്രകോപിപ്പിക്കുന്നതെന്തിന്..?

നീരുവറ്റിയ പുഴയുടെ മാറില്‍ നിന്നൊരു
കല്ലിളകി അടരുന്നപോല്‍
മഹാമൗനം ചടുലവേഗം പൂണ്ട്
കുതിച്ചാര്‍ത്തുവരുംമുന്‍പേ
മിഴിയടച്ചു തുറക്കും മുന്‍പേ..
തപ്പിപ്പിടഞ്ഞെഴുന്നേറ്റു നീ..
അടയാളവസ്ത്രമണിഞ്ഞുകൊള്ളൂ..

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.