2017 July 28 Friday
നിങ്ങള്‍ പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിച്ഛേദിക്കാന്‍ പ്രേരിപ്പിക്കും
മുഹമ്മദ് നബി (സ്വ)

അഞ്ച് സ്വാശ്രയ പോളികളില്‍ കൂടി പ്രവേശനം

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവുപ്രകാരം അഞ്ച് സ്വാശ്രയ പോളിടെക്‌നിക്കുകളെ കൂടി ഓണ്‍ ലൈന്‍ ആപ്ലിക്കേഷന്‍ സബ്മിഷനില്‍ ഉള്‍പ്പെടുത്തി.
മജ്‌ലിസ് പോളിടെക്‌നിക് (മങ്കട, മലപ്പുറം), എം.ജി.എം പോളിടെക്‌നിക് (കിളിമാനൂര്‍, തിരുവനന്തപുരം), എസ്.സി.എം.എസ് പോളിടെക്‌നിക് (പെരുമ്പാവൂര്‍, എറണാകുളം), കെ.എം.സി.ടി പോളിടെക്‌നിക്, മലപ്പുറം (പുതിയതായി തുടങ്ങുന്ന ഓട്ടോമൊബൈല്‍ ബ്രാഞ്ച്), ഗ്രിഗോറിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി (കങ്ങഴ, കോട്ടയം) എന്നീ സ്ഥാപനങ്ങളെയാണ് ഉള്‍പ്പെടുത്തിയത്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ ഓപ്ഷന്‍ നല്‍കി അപേക്ഷിക്കാം.
ഈ പോളിടെക്‌നിക്കുകളിലേക്കുള്ള പ്രവേശനം കേരള ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന റിട്ട് അപ്പീലിന്മേലുള്ള അന്തിമ വിധിക്ക് വിധേയമാണ്.
പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുന്‍പ് ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യണം. പ്രിന്റ് ഔട്ടും ഫീസും സഹിതം ഏതെങ്കിലും പോളിടെക്‌നിക് കോളജില്‍ ഇന്ന് നാല് മണിക്ക് മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതുമാണെന്ന് ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ ഓഫിസ് അറിയിച്ചു.
മറ്റു പോളിടെക്‌നിക്കുകളിലേക്കും അപേക്ഷിക്കുവാനുള്ള അവസാന തിയതിയും ഇന്നാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ംംം.ുീഹ്യമറാശശൈീി.ീൃഴ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.