2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

അഞ്ച് മെഡിക്കല്‍ കോളജുകളുടെ വികസനത്തിനായി 18.56 കോടി

തിരുവനന്തപുരം: തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ വിവിധ പദ്ധതികള്‍ക്കായി 18.56 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി കെ.കെ ശൈലജ. തിരുവനന്തപുരം മെഡിക്കല്‍ കോളജിന് 5.50 കോടി, ആലപ്പുഴ മെഡിക്കല്‍ കോളജിന് 3.50 കോടി, കോട്ടയം മെഡിക്കല്‍ കോളജിന് 3.56 കോടി, കോഴിക്കോട് മെഡിക്കല്‍ കോളജിന് 5.50 കോടി, എറണാകുളം മെഡിക്കല്‍ കോളജിന് 50 ലക്ഷം രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒ.പി ബ്ലോക്കിലെയും സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കിലെയും ശുചിമുറികളുടെ നവീകരണത്തിനായി 2.50 കോടി രൂപയാണ് അനുവദിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രി, എസ്.എ.ടി ആശുപത്രി, എസ്.എസ്.ബി, എം.എസ്.ബി എന്നിവിടങ്ങളിലെ മെഡിക്കല്‍ ഉപകരണങ്ങളുടെ വാര്‍ഷിക മെയിന്റനന്‍സിനായി 1,50,22,500 രൂപയും നിലവിലെ മെഡിക്കല്‍ ഉപകരണങ്ങളുടെ ഇന്‍സ്റ്റലേഷനായി 90 ലക്ഷം രൂപയും വാര്‍ഡ് 15 നവീകരിക്കുന്നതിനായി 38 ലക്ഷം രൂപയും ഇ.പി.എ.ബി.എക്‌സ് സിസ്റ്റം മെയിന്റനന്‍സിനായി 8.26 ലക്ഷം രൂപയും എ.സി, പി.ഡബ്ലിയു.ഡി ഇലട്രിക്കല്‍ വിഭാഗത്തിനു വാര്‍ഷിക മെയിന്റനന്‍സിനായി 13,51,500 രൂപയും അനുവദിച്ചു.
ആലപ്പുഴ മെഡിക്കല്‍ കോളജിന്റെ ഒ.പി ബ്ലോക്ക്, എ,ബി,സി,ഡി,ഇ,എഫ് ബ്ലോക്കുകളുടെ നവീകരണ പ്രവൃത്തികള്‍ക്കായി 1.25 കോടിയും ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിന്റെ നവീകരണത്തിനായി 75 ലക്ഷം രൂപയും അനുവദിച്ചു. ലീനിയര്‍ ആക്‌സിലറേറ്ററിന് 60 ലക്ഷം രൂപയും എം.ഡി.ഐ.സി.യുവിന് 25 ലക്ഷം രൂപയും ഹാര്‍ട്ട് ലങ് മെഷീന് ആറു ലക്ഷം രൂപയും വിവിധ ഉപകരണങ്ങള്‍ക്ക് 59 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജില്‍ വിവിധ ഉപകരണങ്ങള്‍, ലിഫ്റ്റുകള്‍, എ.സികള്‍ എന്നിവയുടെ വാര്‍ഷിക മെയിന്റനന്‍സിനായി രണ്ടു കോടി രൂപ അനുവദിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രി ബ്ലോക്കിലെ വാര്‍ഡ് രണ്ടിന്റെ നവീകരണത്തിനായി 20,18,500 രൂപ അനുവദിച്ചിട്ടുണ്ട്. പി.ജി. ഹോസ്റ്റലിലിന് 26 ലക്ഷം രൂപ, മെന്‍സ് ഹോസ്റ്റലിന് 60.13 ലക്ഷം രൂപ, അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന് 12.60 ലക്ഷം രൂപ, ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തിലെ എ.ബി.സി ബ്ലോക്കിലെ പെയിന്റിങിനായി 25 ലക്ഷം രൂപ, പി.എം.ആര്‍ ബ്ലോക്കിന്റെ പെയിന്റിങ്ങിനും മെയിന്റനന്‍സിനുമായി 12 ലക്ഷം രൂപ എന്നിങ്ങനെയും അനുവദിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അനാട്ടമി വിഭാഗത്തിന് 17 ലക്ഷം, ബയോകെമിസ്ട്രി വിഭാഗത്തിന് 30 ലക്ഷ, ബ്ലഡ് ബാങ്കിന് 55 ലക്ഷം, ഐ.എം.സി.എച്ചില്‍ പുതിയ ഹിയറിങ് സ്‌ക്രീനിങ് റൂമിനായി ഏഴു ലക്ഷം, ഒബ്‌സര്‍വേഷന്‍ റൂമിന്റെ സമീപത്തായി ശുചിമുറി സ്ഥാപിക്കുന്നതിനും മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറി മാറ്റിസ്ഥാപിക്കുന്നതിനും 35 ലക്ഷം, വാര്‍ഡ് 23 നവീകരിക്കുന്നതിന് 21 ലക്ഷം, മെഡിസിന്‍ വിഭാഗം ഒ.പിക്ക് 5.5 ലക്ഷം, മൈക്രോബയോളജി വിഭാഗത്തിന് 35 ലക്ഷം, സര്‍ജറി ഒ.പിക്ക് 36.20 ലക്ഷം, പത്തോളജി വിഭാഗത്തിന് 22 ലക്ഷം, ഫാര്‍മക്കോളജി വിഭാഗത്തിന് 29.30 ലക്ഷം, ഫിസിയോളജി വിഭാഗത്തിന് 26.50 ലക്ഷം, ലിംഫ് ഫിറ്റിങ് സെന്ററിന് 63 ലക്ഷം, സ്‌നേക്ക് ബൈറ്റ് ഐ.സി.യുവിന് 25 ലക്ഷം, സര്‍ജിക്കല്‍ വാര്‍ഡ് 27ന് 12 ലക്ഷം, വാര്‍ഡ് രണ്ടില്‍ ഡയാലിസിസ് യൂനിറ്റ് ആരംഭിക്കുന്നതിനായി 5.50 ലക്ഷം, ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തിനും സര്‍ജിക്കല്‍ ഗ്യാസ്‌ടോ വിഭാഗത്തിനുമായി 25 ലക്ഷം, ഉപകരണങ്ങള്‍, ലിഫ്റ്റ് തുടങ്ങിയവയുടെ മെയിന്റനന്‍സിനായി ഒരു കോടി എന്നിങ്ങനെയും അനുവദിച്ചു.
എറണാകുളം മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ഉപകരണങ്ങളുടെ മെയിന്റനന്‍സിനായി 22 ലക്ഷം, ലിഫ്റ്റ് മെയിന്റനന്‍സിനായി 13.50 ലക്ഷം, ജനറേറ്റര്‍ സെറ്റിനും ചില്ലര്‍ പ്ലാന്റ് മെയിന്റനന്‍സിനുമായി ഒന്‍പതു ലക്ഷം, 110 കെ.വി സബ്‌സ്റ്റേഷനന്‍ സ്ഥാപനത്തിനായി പ്രവര്‍ത്തിപ്പിക്കാനായി നാലു ലക്ഷം, ടെലഫോണ്‍ എക്‌സ്‌ചേഞ്ച് മെയിന്റനന്‍സിനായി 1.50 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.