2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അഞ്ച് കുടുംബങ്ങൾക്ക് അരക്കോടി രൂപ; റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി കുടുംബ സുരക്ഷാ പദ്ധതി സഹായ വിതരണം ഇന്ന് പാണക്കാട്ട്

റിയാദ്:  കെ.എം.സി.സി സെൻട്രൽ കമ്മറ്റി നടപ്പാക്കി വരുന്ന സാമൂഹ്യ സുരക്ഷപദ്ധതിയിൽ അംഗങ്ങളായി മരണപ്പെട്ട അഞ്ചു പേരുടെ കുടുംബങ്ങൾക്കുള്ള അരക്കോടി രൂപയുടെ സഹായം ഇന്ന് (ചൊവ്വാഴ്ച) വൈകുന്നേരം നാല് മണിക്ക് പാണക്കാട് വെച്ച് മുസ്ലിം ലീഗ് സംസ്ഥന പ്രസിഡണ്ട് സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ കൈമാറും.

കെ.എം.സി.സിയുടെ പ്രവർത്തന ചരിത്രത്തിൽ സുരക്ഷാ പദ്ധതി വഴി മരണപ്പെടുന്ന അംഗങ്ങൾക്ക് പത്ത് ലക്ഷം രൂപ നൽകുന്ന ആദ്യത്തെ പദ്ധതിയാണിത്.  കഴിഞ്ഞ വർഷമാണ്‌ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രവാസികൾക്ക് ഏറെ അനുഗ്രഹമാകുന്ന ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. പ്രതിസന്ധികളും പ്രാരാബ്ദങ്ങളും നിറഞ്ഞ ജീവിത യാതാർത്ഥ്യ ങ്ങൾക്കിടയിൽ സ്വയം ജീവിക്കാൻ മറന്നു പോകുന്ന പ്രവാസി അവസാനം രോഗങ്ങളും ബാധ്യതകളൂം പേറിയാണ്‌ മടങ്ങാറുള്ളത്. ആശ്രിതർക്ക് വേണ്ടി രാപ്പകലന്യേ അധ്വാനിക്കുകയും പ്രയാസപ്പെടുന്നവർക്ക് ആശ്വാസമെത്തിക്കു കയും ചെയ്യുന്ന പ്രവാസികളിൽ ഏറെയും യാതൊരു വിധ നീക്കിയിരിപ്പുമില്ലാത്തവരാണ്‌. ഒന്നും ബാക്കിയാക്കാതെ മരണപ്പെട്ട് പോകുന്ന പ്രവാസികളുടെ ഹതഭാഗ്യരായ കുടുംബത്തിന്ന് അൽപമെങ്കിലും ആശ്വാസമേകാൻ ഈ പദ്ധതി വഴി കഴിയുമെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

 
മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ കുഞ്ഞാലികുട്ടി എം.പി, ഓർഗനൈസിംഗ് സെക്രട്ടറി ഇ.  ടി മുഹമ്മദ് ബഷീർ എം.പി, ട്രഷറർ പി. വി അബ്ദുൽ വഹാബ് എം.പി, സംസ്ഥാന  ജനറൽ സെക്രട്ടറി കെ. പി. എ മജീദ്, പ്രതിപക്ഷ ഉപനേതാവ് ഡോ:എം. കെ മുനീർ എം.എൽ.എ, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട്‌ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ,  ജില്ലാ സെക്രട്ടറി അഡ്വക്കറ്റ് യു. എ ലത്തീഫ്, കെ.എം.സി.സി നാഷണൽ കമ്മറ്റി പ്രസിഡണ്ട്‌ കെ. പി. മുഹമ്മദ് കുട്ടി തുടങ്ങി മുസ്ലിംലീഗിന്റെയും  കെ.എം.സി.സി യുടെയും പ്രമുഖ നേതാക്കൾ പങ്കെടുക്കും.  കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു നടക്കുന്ന പരിപാടിയിൽ  സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മൊയ്തീൻ കോയ കല്ലമ്പാറയുടെയും ട്രഷറർ യു.പി.മുസ്തഫയുടെയും നേതൃത്വത്തിൽ നാട്ടിലുള്ള പ്രധാന പ്രവർത്തകർ പങ്കെടുക്കും. 
 
അടുത്ത വർഷത്തേക്കുള്ള സുരക്ഷാ പദ്ധതിയുടെ കാമ്പയിൻ ഉടൻ തന്നെ ആരംഭിക്കാനും കൂടുതൽ അംഗങ്ങളെ പദ്ധതിയിൽ അംഗങ്ങളാക്കാനും സെൻട്രൽ കമ്മറ്റി പ്രസിഡണ്ട് സി പി മുസ്തഫയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഭാരവാഹികളായ കബീർ വൈലത്തൂർ,ജലീൽ തിരൂർ, അബ്ദുൽ മജീദ് പയ്യന്നൂർ,മാമുക്കോയ, പി.സി അലി വയനാട്,  ഷാജി പരീദ്, മുജീബ് ഉപ്പട, അബ്ദു സലാം തൃക്കരിപ്പൂർ, റസാഖ് വളകൈ,ഷംസു പെരുമ്പട്ട, സിദീഖ് തുവൂർ, അക്ബർ വേങ്ങാട്, ഷാഹിദ് മാസ്റ്റർ, സിദ്ധീഖ് കോങ്ങാട്, അബ്ദുൽ മജീദ്. പി സി, ചാക്കീരി നൌഷാദ് സുരക്ഷാ പദ്ധതി ഉപസമിതി  ഭാരവാഹികളായ അബ്ദുറഹിമാൻ ഫറോക്,ഷഫീക് കൂടാളി തുടങ്ങിയർ സംസാരിച്ചു ആക്ടിങ് സെക്രട്ടറി സുബൈർ അരിമ്പ്ര സ്വാഗതവും സഫീർ തിരൂർ നന്ദിയും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.