2019 October 19 Saturday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

അഞ്ചു വര്‍ഷത്തിന് ശേഷം ഇറാനില്‍ ബ്രിട്ടന്‍ അംബാസിഡറെ നിയമിച്ചു

റിയാദ്: അഞ്ചു വര്‍ഷത്തിന് ശേഷം ബ്രിട്ടന്‍ ഇറാനില്‍ തങ്ങളുടെ അംബാസിഡറെ നിയമിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനു വേണ്ടിയാണ് ബ്രിട്ടന്‍ തങ്ങളുടെ അംബാസിഡറെ നിയമിച്ചത്. 2011 മുതല്‍ ഇറാനില്‍ നിന്നും ബ്രിട്ടന്‍ തങ്ങളുടെ അംബാസിഡറെ പിന്‍വലിച്ചിരുന്നു. നേരത്തെ ഖത്തര്‍, യമന്‍ എന്നിവിടങ്ങളില്‍ അംബാസിഡറായി പ്രവര്‍ത്തിച്ച മികച്ച നയതന്ത്ര ഉദ്യോഗസ്ഥനായ നിക്കോളാസ് ഹോപ്റ്റണ്ണിനെയാണ് ഇറാനില്‍ ബ്രിട്ടന്‍ അംബാസിഡറായി നിയമിച്ചിരിക്കുന്നത്.

തങ്ങളുടെ പുതിയ ശ്രമം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ബ്രിട്ടന്‍ വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സണെ ഉദ്ധരിച്ചു അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ ബന്ധം ഇറാനുമായുള്ള പ്രശ്‌നങ്ങള്‍ക്ക് കൂടുതല്‍ വ്യക്തതയോടെ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനും കൂടുതല്‍ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടത്താനും ഇത് ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.