2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

അഞ്ചുലക്ഷം തീര്‍ത്ഥാടകരെ ഒരേ സമയം സ്വീകരിക്കാന്‍ ഒരുങ്ങുന്നു; ഇതു വരെ എത്തിയത് നാലു മില്യണിലധികം പേര്‍

അബ്ദുസ്സലാം കൂടരഞ്ഞി

മക്ക: ഈ വര്‍ഷത്തെ ഉംറ സീസണ്‍ ആരംഭിച്ചത് മുതല്‍ ഇതുവരെയായി 4,650 മില്യണ്‍ ഉംറ വിസകള്‍ ഇഷ്യൂ ചെയതതായും ഇതുവരെയായി 4.1 മില്യണ്‍ തീര്‍ത്ഥാടകര്‍ പുണ്യഭൂമിയില്‍ എത്തിയതായി സഊദി നാഷണല്‍ ഹജ്ജ് ആന്‍ഡ് ഉംറ കമ്മിറ്റി ഡെപ്യൂട്ടി ചെയര്‍മാന്‍ അബ്ദുള്ള അല്‍ ഖാദി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നവംബര്‍ 14 മുതലാണ് ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ ആരംഭിച്ചത്. ഈ വര്‍ഷം ജൂലൈ വരെയാണ് ഈ വര്‍ഷത്തെ ഉംറ കാലയളവ്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ ചില രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടക വരവ് കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി ഉയര്‍ന്നതായും ചില രാജ്യങ്ങളില്‍ നിന്ന് കുത്തനെ താഴ്ന്നതായും അദ്ദേഹം പറഞ്ഞു. തീര്‍ത്ഥാടക വരവില്‍ ഈജിപ്താണു മുന്നില്‍ തൊട്ടു പിന്നിലായി പാകിസ്താന്‍, ഇന്തോനേഷ്യ രാജ്യങ്ങളാണ്.
അതേസമയം, പുണ്യൂമിയില്‍ ഉള്‍കൊള്ളാവുന്ന തീര്‍ത്ഥാടകരുടെ എണ്ണം ഒരേ സമയം അഞ്ചു ലക്ഷമാക്കി ഉയര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് ഉംറ ഹജ്ജ് മന്ത്രാലയങ്ങളെന്ന് റിപ്പോര്‍ട്ടുകളുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.