2019 January 16 Wednesday
ഉള്ളില്‍ തട്ടിയുള്ള പ്രാര്‍ത്ഥന ചുണ്ടുകള്‍ കൊണ്ടുള്ള ഏറ്റുപറച്ചിലല്ല. അന്തര്‍മണ്ഡലത്തില്‍ നിന്നുള്ള തീവ്രാഭിലാഷമത്രെ.

അഞ്ചുരുളി സൗന്ദര്യോത്സവത്തിന് ഇന്ന് തുടക്കമാകും

കട്ടപ്പന: അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിന്റെ മനോഹാരിത സഞ്ചാരികള്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാക്കുന്നതിനുള്ള അഞ്ചുരുളി സൗന്ദര്യോത്സവത്തിന് ഇന്ന് തിരിതെളിയും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും.
ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉദ്ഘാടനയോഗത്തില്‍ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് നാളെ ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ലബ്ബക്കടയില്‍ നിന്നും അഞ്ചുരുളിയിലേക്ക് ഇരുചക്ര, മുച്ചക്ര റാലി നടക്കും.
21ന് രാവിലെ 10ന് കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ഫെസ്റ്റിവെലിന്റെ ഭാഗമായുള്ള കാര്‍ഷിക സെമിനാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി ചെയര്‍മാനായ കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോര്‍ജ് പറഞ്ഞു. സൗന്ദര്യോത്സവം 27ന് സമാപിക്കും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.