2019 June 16 Sunday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

അജയ് ജയറാമിന് റാങ്കിങില്‍ മുന്നേറ്റം

ക്വാലാലംപൂര്‍: ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്റെ പുരുഷ വിഭാഗം സിംഗിള്‍സ് റാങ്കിങില്‍ ഇന്ത്യയുടെ അജയ് ജയറാമിന് മുന്നേറ്റം. രണ്ടു സ്ഥാനം മെച്ചപ്പെടുത്തിയ അജയ് 20ാം സ്ഥാനത്താണ്. യു.എസ് ഓപണ്‍ ബാഡ്മിന്റണ്‍ ഗ്രാന്‍ഡ് പ്രിക്‌സിന്റെ ഫൈനലിലെത്തിയതാണ് അജയിക്ക് തുണയായത്.
എന്നാല്‍ സായ് പ്രണീതിന് റാങ്കിങില്‍ തിരിച്ചടി നേരിട്ടു. രണ്ടു സ്ഥാനങ്ങള്‍ പിന്നോട്ടിറങ്ങി 35ാം റാങ്കിലാണ് സായ് പ്രണീത്. കെ ശ്രീകാന്ത്, സമീര്‍ വര്‍മ, എച്.എസ് പ്രണോയ് എന്നിവരുടെ റാങ്കിങില്‍ മാറ്റമില്ല. അതേസമയം അനന്ത് പവാര്‍ 16 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 77ാം റാങ്കിലെത്തി. യു.എസ് ഓപണിന്റെ ക്വാര്‍ട്ടറിലെത്തിയിരുന്നു അനന്ത്. വനിതാ വിഭാഗം സിംഗിള്‍സില്‍ സൈന നേഹ്‌വാള്‍ അഞ്ചും പി.വി സിന്ധു 10ാം സ്ഥാനവും നിലനിര്‍ത്തി. പുരുഷ വിഭാഗം ഡബിള്‍സില്‍ മനു അത്രി-സുമീത് റെഡ്ഡി സഖ്യം 21ാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ വനിതാ വിഭാഗത്തില്‍ ജ്വാല ഘുട്ട അശ്വിനി പൊന്നപ്പ സഖ്യവും ഇതേ റാങ്കിങ് നിലനിര്‍ത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.