2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

അങ്ങാടിപ്പുറത്ത് യു.ഡി.എഫ് യുവജന മുന്നേറ്റ യാത്ര

മങ്കട: മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.എ അഹമ്മദ് കബീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി യുവജന മുന്നേറ്റ ജാഥകള്‍ സംഘടിപ്പിച്ചു. യു.ഡി.എഫിന്റെ യുവജനവിഭാഗങ്ങള്‍ ഒത്തൊരുമിച്ചുള്ള ആറ് മേഖലാ മുന്നേറ്റ ജാഥകള്‍ അങ്ങാടിപ്പുറത്ത് റെയില്‍വേ മേല്‍പ്പാലത്തിന് സമീപം സംഗമിച്ചു. ഇന്നലെ വൈകീട്ട് നാലോടെ വലമ്പൂര്‍, പൂപ്പലം, പുത്തനങ്ങാടി, തിരൂര്‍ക്കാട്, താരക്കാട്, വഴിപ്പാറ എന്നി ആറ് മേഖലകളില്‍ നിന്നാണ് യുവജന മുന്നേറ്റ ജാഥ ആരംഭിച്ചത്. ആറോടെ അങ്ങാടിപ്പുറം മേല്‍പ്പാലത്തിന് സമീപം സംഗമിച്ച് ബഹുജന ജാഥയായി ടൗണിലൂടെ നീങ്ങി കോട്ടപ്പറമ്പില്‍ സമാപിക്കുകയായിരുന്നു. സമീര്‍ ബാബു മൂന്നാക്കല്‍, ഷാഹില്‍ കുന്നത്ത്, ചോലയില്‍ ഉമ്മര്‍, ഷാന്റോ തോമസ്, ഷാഹുല്‍ പൂപ്പലം, ആഷിഖ് പറപ്പാറ, ആഷിഖ് പാതാരി, ഷമീര്‍ കൈപ്പുള്ളി, ഷഫീഖ് കാരാകുഴിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. സമാപന സമ്മേളനത്തില്‍ ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ, പി.രാധാകൃഷ്ണന്‍ മാസ്റ്റര്‍, ഉമര്‍ അറക്കല്‍, ടി.മുരളീധരന്‍, കെ.എസ് അനീഷ്, ജസ്്‌ല മാടശ്ശേരി, പി.പി സൈതലവി, കുന്നത്ത് മുഹമ്മദ്, അമീര്‍ പാതാരി സംസാരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.