2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

അഗ്നി-5 മിസൈലിന്റെ അവസാനഘട്ട പരീക്ഷണം ഉടന്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്നി- 5 ന്റെ അവസാനഘട്ട പരീക്ഷണം ഉടന്‍ നടക്കുമെന്ന് പ്രതിരോധ ഗവേഷണ കേന്ദ്രം അറിയിച്ചു. ഒഡീഷയിലെ വീലര്‍ ദ്വീപിലാണ് ഇതിന് തൊട്ടുമുന്‍പത്തെ പരീക്ഷണം നടന്നത്. 2015 ജനുവരിയില്‍ നടന്ന പരീക്ഷണം വിജയകരമായിരുന്നു.

കഴിഞ്ഞ വര്‍ഷം നടത്തിയ പരീക്ഷണത്തില്‍ കണ്ടെത്തിയ ന്യൂനതകളും അപാകതകളും പരിഹരിച്ചതിന് ശേഷമായിരിക്കും അവസാനഘട്ട പരീക്ഷണം നടക്കുകയെന്ന് ഡിആര്‍ഡിഒ അധികൃതര്‍ അറിയിച്ചു.

ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ ആയിരിക്കും അഗ്നി- 5ന്റെ അവസാനഘട്ട പരീക്ഷണം നടത്തുക. ഇതിന്റെ തയ്യാറെടുപ്പുകള്‍ അന്തിമഘട്ടത്തിലാണ്.

പ്രതിരോധ രംഗത്ത് മേധാവിത്വം നേടിയെടുക്കാന്‍ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലുള്ള മത്സരത്തില്‍ അഗ്നി-5 ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. അഗ്നി-5 പരീക്ഷണം വിജയിക്കുന്നതിലൂടെ, ഭൂഖാണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ സ്വന്തമായുള്ള ലോക രാജ്യങ്ങളുടെ സൂപ്പര്‍ എക്‌സ്‌ക്ലൂസീവ് ക്ലബ്ബില്‍ അംഗമായി ഇന്ത്യ മാറും. നിലവില്‍ അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് ഇത്തരം മിസൈലുകള്‍ സ്വന്തമായുള്ളത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.