2018 April 20 Friday
ആരുടെ സംസാരം അധികമായോ അവരുടെ അബദ്ധങ്ങളും അധികമായിരിക്കും
ഉമറുല്‍ ഫാറൂഖ് (റ)

അഗ്നിബാധ; റെയില്‍വേ നഷ്ടപരിഹാരം നല്‍കണം

കൊല്ലം: കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുണ്ടായ അഗ്നിബാധയില്‍ കത്തിനശിച്ച വാഹന ഉടമകള്‍ക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് റെയില്‍വേ സ്റ്റേഷന്‍ വികസനസമിതി ആവശ്യപ്പെട്ടു.
സ്റ്റേഷന്‍ പരിസരത്ത് വളര്‍ന്നുവരുന്ന പുല്‍ക്കാടുകളിന് സമീപത്താണ് തീ പടര്‍ന്നുപിടിച്ചത്. റയില്‍വേ സ്റ്റേഷന്‍ പരിസരം വൃത്തിയാക്കാത്ത അധികൃതരുടെ അനാസ്ഥയാണ് തീപിടിത്തത്തിന് കാരണമെന്ന് വികസനസമിതി ചെയര്‍മാന്‍ മുനമ്പത്ത് ഷിഹാബും ജനറല്‍ കണ്‍വീനര്‍ ജി.സന്തോഷ്‌കുമാറും ആരോപിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.