2018 November 14 Wednesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്: ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതെന്ന് സോണിയ

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ തനിക്കെതിരെ ബി.ജെ.പി ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഒന്നും മറച്ചുവയ്ക്കാനില്ല. രണ്ട് വര്‍ഷമായി അധികാരത്തില്‍ ഉണ്ടായിരുന്നിട്ടും സര്‍ക്കാര്‍ എന്തുകൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കിയില്ലെന്നും സോണിയ ചോദിച്ചു.

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ സോണിയയ്ക്ക് പങ്കുണ്ടെന്ന് രാജ്യസഭയില്‍ സുബ്രഹ്മണ്യന്‍ സ്വാമിയാണ് ആരോപിച്ചത്. വിഷയം സഭയില്‍ ബഹളത്തിന് കാരണമായി.

ആരോപണങ്ങള്‍ക്ക് തെളിവൊന്നുമില്ലെന്ന് സോണിയ വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയാവുമ്പോള്‍ സത്യം പുറത്തുവരും. വ്യക്തികളെ അപമാനിക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തിന്റെ ഭാഗമാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണമെന്നും സോണിയ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.