2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

അഖില കേരള ഖുര്‍ആന്‍ പാരായണ, അറബിക് മുശാഅറ മത്സരം

 

പയ്യന്നൂര്‍: ചെറുവത്തൂര്‍ കൈതക്കാട് തര്‍ബിയ ഖുര്‍ആന്‍ അക്കാദമിയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന അഖില കേരള ഖുര്‍ആന്‍ പാരായണ മത്സരം ‘തര്‍ത്തീല്‍- 2019’ ല്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള 13 മുതല്‍ 20 വയസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. മെയ് 19ന് നടക്കുന്ന പരിപാടിക്ക് ഏപ്രില്‍ 15 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
കേരളത്തിലെ അറബിക് കോളജ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടത്തുന്ന അറബിക് മുശാഅറ മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്കും അവരുടെ ടീമംഗങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് ംംം.വേമൃയശ്യമസമശവേമസസമറ.രീാ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9747268634, 9846715495.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.