2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ്: ട്രെയ്‌നികള്‍ ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ് സമര്‍പ്പിക്കണം

ജനുവരി 2018 ല്‍ നടക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ പ്രൈവറ്റായി (വ്യാവസായിക തൊഴിലാളികള്‍) പങ്കെടുക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ച യോഗ്യത നേടിയ ട്രെയിനികളുടെ വിവരങ്ങള്‍ എം.ഐ.എസ് വെബ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുന്നതിന് ട്രെയിനികളുടെ ആധാര്‍ നമ്പര്‍ കൂടി രേഖപ്പെടുത്തണമെന്ന് ഡി.ജി.റ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരീക്ഷയില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ ട്രെയിനികള്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് അപേക്ഷ സമര്‍പ്പിച്ച ഐ.ടി.ഐകളില്‍ അടിയന്തരമായി എത്തിക്കണമെന്ന് ട്രെയിനിംഗ് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ബന്ധപ്പെട്ട ഐ.ടി.ഐകളില്‍ നിന്നും ലഭിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.