2017 December 08 Friday
വിയര്‍പ്പ് വറ്റുന്നതിനു മുമ്പ് തൊഴിലാളിക്ക് അവന്റെ കൂലി കൊടുക്കുക
മുഹമ്മദ് നബി(സ)

അക്രമത്തിനെതിരേ നിറക്കൂട്ടുകള്‍കൊണ്ട് കുരുന്നുകളുടെ പ്രതികരണം

പൊന്നാനി: സമാധാനത്തിന്റെ സന്ദേശവുമായി പൊന്നാനി ലയണ്‍സ് ക്ലബ് സംഘടിപ്പിച്ച സമാധാന പോസ്റ്റര്‍ രചനാ മത്സരത്തില്‍ വിദ്യാര്‍ഥികള്‍ അക്രമത്തിനെതിരേ നിറക്കൂട്ടുകള്‍കൊണ്ട് പ്രതികരിച്ചു. സാധാരണ നടന്നുവരാറുള്ള ചിത്രരചനാ മത്സരങ്ങളില്‍നിന്ന് വ്യത്യസ്തമായി സംഘടിപ്പിച്ച പോസ്റ്റര്‍ രചനാ മത്സരം വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി. സമാധാനത്തിന്റെ സൂചകങ്ങളായ വെള്ളരിപ്രാവുകളും, പ്രശാന്തവര്‍ണങ്ങളും, പുഷ്പങ്ങളും കൊണ്ട് കുരുന്നു ചിത്രകാരന്മാര്‍ നിറങ്ങളുടെ അകം തുറന്നു. സമാധാനകാംക്ഷികളായവരുടെ സന്‍മനസും അക്രമത്തിനെതിരായുള്ള ഘോഷങ്ങളും ചിത്രങ്ങളില്‍ നിറഞ്ഞുനിന്നു. വിജയ കോളജില്‍ നടന്ന മത്സരം ചിത്രകാരി ആലീസ് ജോസഫ് ചിത്രംവരച്ച് ഉദ്ഘാടനം ചെയ്തു. ലയണ്‍സ് പ്രസിഡന്റ് ടി.എ സുരേഷ് അധ്യക്ഷനായി. ലയണ്‍സ് ഡിസ്ട്രിക്ട് ചെയര്‍മാന്‍ മുഹമ്മദ് പൊന്നാനി, വൈ.എം.സി.എ പ്രസിഡന്റ് അഡ്വ. ജിസന്‍ പി ജോസ്, വൈസ്‌മെന്‍സ് പ്രസിഡന്റ് എവറസ്റ്റ് ലത്തീഫ്, ടി. അബ്ദുല്‍ ഹക്കീം സംസാരിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.