2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

അക്രമങ്ങള്‍ക്ക് മുഖ്യമന്ത്രി മൗനാനുവാദം നല്‍കുന്നു: ബി.ജെ.പി

കൂത്തുപറമ്പ്: മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ സി.പി.എം. നടത്തുന്ന അക്രമങ്ങള്‍ മുഖ്യമന്ത്രിയുടെ അറിവോടും മൗനാനുവാദത്തോടും കൂടിയാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. പിണറായി, വേങ്ങാട് പഞ്ചായത്തുകളില്‍ അക്രമത്തില്‍ തകര്‍ക്കപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിച്ച ശേഷം മാധ്യമപ്രര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര വകുപ്പ് നടത്തിയ ആസൂത്രണത്തിന്റെ അടിസ്ഥാനത്തിലാണ് കൊള്ളക്കാരെ പോലും ലജ്ജിപ്പിക്കുന്ന വിധമുള്ള അക്രമങ്ങള്‍ അരങ്ങേറിയതെന്നും ഇതിനെ ജനാധിപത്യപരമായും നിയമപരമായും നേരിടുമെന്നും കൃഷ്ണദാസ് പറഞ്ഞു. ആര്‍.എസ്.എസ് പ്രാന്ത കാര്യവാഹ്, പി ഗോപാലന്‍കുട്ടി, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എന്‍ ഗണേഷ്, ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ്, എന്‍ ഹരികൃഷ്ണകുമാര്‍, കെ രഞ്ജിത്ത് എന്നിവരാണ് സംഘത്തിലുണ്ടായത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.