2019 November 14 Thursday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

അക്കാദമി റമദാന്‍ കാംപയിന്‍: സംഘാടക സമിതി രൂപീകരിച്ചു

വെങ്ങപ്പള്ളി: റമദാനിലെ ദാനം ദീനിന്റെ നിലനില്‍പ്പിന് എന്ന സന്ദേശവുമായി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കിദമി റമദാന്‍ കാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ജില്ലാ തല സംഘാടക സമിതിക്ക് രൂപം നല്‍കി.
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനായി. പിണങ്ങോട് അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തി. ഇബ്‌റാഹിം ഫൈസി പേരാല്‍ കര്‍മ പദ്ധതി വിശദീകരിച്ചു. മുഹമ്മദ് കുട്ടി ഹസനി സ്വാഗതവും മുഹ്‌യിദ്ദീന്‍ കുട്ടി യമാനി നന്ദിയും പറഞ്ഞു. ഭാരവാഹികളായി പി.സി ഇബ്‌റാഹിം ഹാജി (ചെയര്‍), മൊയ്തുട്ടി കാവുങ്ങല്‍, ഉസ്മാന്‍ മഞ്ചേരി, സി. അബ്ദുല്ല ഹാജി (വൈ.ചെയര്‍), മുഹ്‌യിദ്ദീന്‍ കുട്ടി യമാനി (കണ്‍), ഖാസിം ദാരിമി (വര്‍.കണ്‍), അബൂബക്കര്‍ റഹ്മാനി, ഫാറൂഖ് നായ്ക്കട്ടി (ജോ.കണ്‍), പൂവന്‍ കുഞ്ഞബ്ദുല്ല ഹാജി (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. മേഖലകളില്‍ ശിഹാബ് തങ്ങള്‍ അനുസ്മരണ സംഗമം, മഹല്ലു തലങ്ങളില്‍ കുടുംബ സംഗമങ്ങള്‍, പള്ളികളില്‍ പ്രമേയ പ്രഭാഷണങ്ങള്‍ എന്നിവ കാംപയിന്‍ കാലയളവില്‍ നടക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.