2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അക്കാദമിക് തലത്തില്‍ മാറ്റങ്ങള്‍ അനിവാര്യം: മുഖ്യമന്ത്രി

ശ്രീകാര്യം: അക്കദാമിക് തലത്തില്‍ മാറ്റം അനിവാര്യമാണെന്നും പൊതുവിദ്യാഭ്യാസ രംഗത്ത് കൃത്യക്ഷമത വര്‍ധിപ്പിക്കണമെന്നും സ്മാര്‍ട്ട് ക്ലാസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പൊതുവിദ്യാഭ്യാസ രംഗത്ത് കൊണ്ടു വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വലിയവേളി സെന്റ് തോമസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വിറ്റോ പ്രതീക്ഷ ഭവന പദ്ധതിയുടെ താക്കോല്‍ കൈമാറല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവംബര്‍ 1 മുതല്‍ പൊതു സ്ഥലത്ത് മലവിസ്സര്‍ജനം നടത്താത്ത സംസ്ഥാനമായി കേരളം മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തിയ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം മദ്യം നിയന്ത്രിക്കണമെന്ന് അഭിപ്രായപ്പെട്ടു.  മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം കുറയ്ക്കുന്നതിന് സമൂഹം തന്നെ മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു.
ചടങ്ങില്‍ വീറ്റോ നിര്‍മ്മിച്ചു നല്‍കിയ 12 വീടുകളുടെ താക്കോല്‍ദാനവും മത്സ്യമേഖലയിലെ തൊഴിലാളികളുടെ കുട്ടികളില്‍ നിന്ന് വിവിധ പരീക്ഷകളില്‍ ഉന്നത മാര്‍ക്ക് വാങ്ങി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും നടന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എം. വിന്‍സന്റ് എംഎല്‍എ, വലിയവേളി ഇടവക വികാരി ഫാ. ആന്റണി, വീറ്റോ ചെയര്‍മാന്‍ നെല്‍സണ്‍ രാജി, ജനറല്‍ സെക്രട്ടറി ജൂലിയസ് പീറ്റര്‍, സേവ്യര്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ സംബന്ധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.