2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അംഗീകാരമുള്ള ഭാരവാഹികളെ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ഉള്‍പ്പെടുത്തണമെന്ന്

തിരുവനന്തപുരം: വേള്‍ഡ്, ഏഷ്യന്‍, ഇന്ത്യന്‍ ആം റസലിങ് ഫെഡറേഷനുകളുടെ അംഗീകാരമുള്ള സംസ്ഥാന ഔദ്യോഗിക ഭാരവാഹികളെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രേഖകളില്‍ ഉള്‍പ്പെടുത്താനും പുറത്താക്കപ്പെട്ടവരെ നീക്കം ചെയ്യാനും നടപടിയെടുക്കണമെന്നു കേരള ആം റസലിങ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പുറത്താക്കപ്പെട്ടവര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ഇപ്പോഴും തുടരുന്നത് അനീതിയാണ്.
എല്ലാ ഗെയിമിലും കൗണ്‍സിലിലെ അംഗത്വത്തിന് അഖിലേന്ത്യാ ഫെഡറേഷന്റെ അഫിലിയേഷന്‍ ലെറ്റര്‍ നിര്‍ബന്ധമാണെന്ന ചട്ടം ലംഘിച്ച് അഫിലിയേഷന്‍ ഇല്ലാത്തവരെ പ്രോത്സാഹിപ്പിക്കുന്നതു നീതീകരിക്കാന്‍ കഴിയില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അശോകന്‍ കുന്നുങ്ങല്‍, ജനറല്‍ സെക്രട്ടറി എ.വി.വിക്രമന്‍, ജോ. സെക്രട്ടറി പി.എ. അബ്ദുള്‍ അസീസ്, ജില്ലാ സെക്രട്ടറി ബിനു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.